WORLD

സുവെല്ല ബ്രാവര്‍മാന്‍ പുറത്ത്; ബ്രിട്ടീഷ് മന്ത്രിസഭയില്‍ ഡേവിഡ് കാമറൂണിന്റെ തിരിച്ചുവരവ്


ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും ബ്രിട്ടീഷ് മന്ത്രിസഭയില്‍. വിദേശകാര്യ സെക്രട്ടറിയായാണ് അദ്ദേഹത്തെ പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ തന്റെ സംഘത്തില്‍ വന്‍ അഴിച്ചുപണിയാണ് സുനക് നടത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് സുവെല്ല ബ്രാവര്‍മാന്‍ തെറിച്ചതിന് പിന്നാലെയാണ് കാമറൂണ്‍ മന്ത്രിസഭയിലെത്തുന്നത്.ഇന്ത്യന്‍ വംശജയായ തീപ്പൊരി നേതാവ് സുവെല്ല ബ്രാവര്‍മാനെ ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുനിന്നാണ് സുനക് നീക്കിയത്. ആഴ്ചകളായി ബ്രിട്ടനില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങളും പ്രതിഷേധങ്ങളും വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സുവെല്ല ബ്രാവര്‍മാനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത്. പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരോട് ലണ്ടന്‍ പോലീസ് പക്ഷപാതപരമായ സമീപനമാണ് കാണിക്കുന്നതെന്നാരോപിച്ച് ബുധനാഴ്ച ബ്രിട്ടീഷ് ദിനപത്രമായ ‘ദി ടൈംസി’ല്‍ സുവെല്ലയെഴുതിയ ലേഖനം രോഷത്തിന് ഇടയാക്കിയിരുന്നു. സുവെല്ലയ്ക്ക് പകരം ആഭ്യന്തരസെക്രട്ടറി ജയിംസ് ക്ലെവര്‍ലിയെ ആഭ്യന്തരമന്ത്രി പദവിയിലേക്ക് സുനക് നിയോഗിച്ചു. ക്ലെവര്‍ലിയ്ക്ക് പകരമാണ് കാമറൂണ്‍ ആഭ്യന്തര വകുപ്പിലെത്തുന്നത്.


Source link

Related Articles

Back to top button