സൂ​​​ര്യ​​​യെ കാ​​​ത്ത് റി​​​ക്കാ​​​ർ​​​ഡ്


ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ പ​​​ര​​​ന്പ​​​ര​​​യി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം പു​​​റ​​​ത്തെ​​​ടു​​​ത്താ​​​ൽ ഇ​​​ന്ത്യ​​​ൻ നാ​​​യ​​​ക​​​ൻ സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു ര​​​ണ്ടു റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളാ​​​ണ്. അ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ൽ 159 റ​​​ണ്‍സ​​​ടി​​​ച്ചാ​​​ൽ ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റി​​​ൽ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ 2000 റ​​​ണ്‍സ് ക​​​ണ്ടെ​​​ത്തു​​​ന്ന താ​​​ര​​​മെ​​​ന്ന നേ​​​ട്ടം സൂ​​​ര്യ​​​കു​​​മാ​​​റി​​​ന്‍റെ പേ​​​രി​​​ലാ​​​കും. ര​​​ണ്ട് ഇ​​​ന്നിം​​​ഗ്സു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​ത്ര​​​യും റ​​​ണ്‍സ് നേ​​​ടി​​​യാ​​​ൽ നി​​​ല​​​വി​​​ലെ റി​​​ക്കാ​​​ർ​​​ഡി​​​നൊ​​​പ്പ​​​വും സൂ​​​ര്യ​​​യെ​​​ത്തും. 52 ഇ​​​ന്നിം​​​ഗ്സി​​​ൽ​​​നി​​​ന്ന് 2000 റ​​​ണ്‍സ് നേ​​​ടി​​​യ പാ​​​ക്കി​​​സ്ഥാ​​​ൻ താ​​​ര​​​ങ്ങ​​​ളാ​​​യ ബാ​​​ബ​​​ർ അ​​​സ​​​മി​​ന്‍റെ​​യും മു​​​ഹ​​​മ്മ​​​ദ് റി​​​സ്‌വാ​​ന്‍റെ​​യും പേ​​​രി​​​ലാ​​​ണ് നി​​​ല​​​വി​​​ൽ ഈ ​​​റി​​​ക്കാ​​​ർ​​​ഡ്.

അ​​​ടു​​​ത്ത അ​​​ഞ്ച് ഇ​​​ന്നിം​​​ഗ്സി​​​ൽ​​​നി​​​ന്ന് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചാ​​​ൽ വേ​​​ഗ​​​ത്തി​​​ൽ 2000 റ​​​ണ്‍സ് തി​​​ക​​​യ്ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ താ​​​ര​​​മെ​​​ന്ന റി​​​ക്കാ​​​ർ​​​ഡും സൂ​​​ര്യ​​​കു​​​മാ​​​റി​​​നെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു​​​ണ്ട്.


Source link

Exit mobile version