ഇരട്ടഗര്‍ഭപാത്രമുള്ള യുവതിയുടെ ഉദരത്തില്‍ ഒരേസമയം രണ്ട് കുഞ്ഞുങ്ങള്‍; ജനനം ക്രിസ്മസ് ദിനത്തില്‍


വാഷിങ്ടണ്‍: ജന്മനാ രണ്ട് ഗര്‍ഭപാത്രമുള്ള യുവതിയ്ക്ക് ഒരേസമയം രണ്ട് ഗര്‍ഭം. യുഎസ് സ്റ്റേറ്റായ അലബാമ സ്വദേശിനിയായ കെല്‍സി ഹാച്ചറും ഭര്‍ത്താവ് കാലബുമാണ് ഇരട്ടസൗഭാഗ്യത്തിനുടമകള്‍. വരുന്ന ക്രിസ്മസ് ദിനത്തില്‍ ഇവര്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കുകൂടി മാതാപിതാക്കളാകും. ഇവര്‍ക്ക് 7,4,2 പ്രായത്തിലുള്ള മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. താന്‍ ഒരിക്കല്‍കൂടി ഗര്‍ഭിണിയായെന്നും തന്റെ ഉദരത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടെന്നും അറിയിച്ചപ്പോള്‍ നുണ പറയുകയാണെന്നായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണമെന്ന് കെല്‍സി WVTM 13നോട് പറഞ്ഞു.


Source link

Exit mobile version