ന്യൂയോർക്ക്: പതിറ്റാണ്ടായി രാജ്യത്തു തുടരുന്ന യുഎൻ സമാധാനസേനയെ പിൻവലിക്കണമെന്ന് മാലി ആവശ്യപ്പെട്ടു. മിനുസ്മ എന്നറിയപ്പെടുന്ന സേന രാജ്യത്ത് സമുദായസംഘർഷം വർധിപ്പിക്കുന്നതായി വിദേശകാര്യമന്ത്രി അബ്ദുള്ളായി ദിയോപ് യുഎൻ രക്ഷാസമിതിയിൽ ആരോപിച്ചു. തുവാറെഗ് കലാപത്തിനു പിന്നാലെ മാലിയിലുണ്ടായ അസ്ഥിരത പരിഹരിക്കാനാണ് 13,000 പേരടങ്ങുന്ന സേന വിന്യസിക്കപ്പെട്ടത്. ഇസ്ലാമിക ഭീകരവാദം തടയുന്നതിൽ സേന പരാജയപ്പെട്ടതായി ആരോപണമുണ്ട്. മാലിയിലെ പട്ടാള ഭരണകൂടം നിലവിൽ റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ സഹായമാണ് സ്വീകരിക്കുന്നത്. വാഗ്നർ പോരാളികൾ വലിയതോതിൽ മനുഷ്യാവകാശലംഘനം നടത്തുന്നതായി ആരോപണമുണ്ട്.
യുഎൻ സമാധാനസേനയുടെ കാലാവധി ഈ മാസം 29ന് അവസാനിക്കുകയാണ്. സേന കുറച്ചുനാൾകൂടി മാലിയിൽ തുടരുന്നതാണു നല്ലതെന്നാണ് യുഎൻ മേധാവി അന്റോണിയോ ഗുട്ടെരസിന്റെ നിർദേശം.
Source link