WORLD

യുഎന്‌ സേന രാജ്യം വിടണം: മാലി


ന്യൂ​​​യോ​​​ർ​​​ക്ക്: ​​​പ​​​തി​​​റ്റാ​​​ണ്ടാ​​​യി രാ​​​ജ്യ​​​ത്തു തു​​​ട​​​രു​​​ന്ന യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന​​​സേ​​​ന​​​യെ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മാ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മി​​​നു​​​സ്മ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സേ​​​ന രാ​​​ജ്യ​​​ത്ത് സ​​​മു​​​ദാ​​​യ​​​സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ദു​​​ള്ളാ​​​യി ദി​​​യോ​​​പ് യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യി​​​ൽ ആ​​​രോ​​​പി​​​ച്ചു. തു​​​വാ​​​റെ​​​ഗ് ക​​​ലാ​​​പ​​​ത്തി​​​നു പി​​​ന്നാ​​​ലെ മാ​​​ലി​​​യി​​​ലുണ്ടാ​​​യ അ​​​സ്ഥി​​​ര​​​ത പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​ണ് 13,000 പേ​​​ര​​​ട​​​ങ്ങു​​​ന്ന സേ​​​ന വി​​​ന്യ​​​സി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര​​​വാ​​​ദം ത​​​ട​​​യു​​​ന്ന​​​തി​​​ൽ സേ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്. മാ​​​ലി​​​യി​​​ലെ പ​​​ട്ടാ​​​ള​​​ ഭ​​​ര​​​ണ​​​കൂ​​​ടം നി​​​ല​​​വി​​​ൽ റ​​​ഷ്യ​​​ൻ കൂ​​​ലി​​​പ്പ​​​ട്ടാ​​​ള​​​മാ​​​യ വാ​​​ഗ്ന​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ സ​​​ഹാ​​​യ​​​മാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. വാ​​​ഗ്ന​​​ർ പോ​​​രാ​​​ളി​​​ക​​​ൾ വ​​​ലി​​​യ​​​തോ​​​തി​​​ൽ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന​​​സേ​​​ന​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം 29ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​ണ്. സേ​​​ന കു​​​റ​​​ച്ചു​​​നാ​​​ൾകൂ​​​ടി മാ​​​ലി​​​യി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​ണു ന​​​ല്ല​​​തെ​​​ന്നാണ് യു​​​എ​​​ൻ മേ​​​ധാ​​​വി അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശം.


Source link

Related Articles

Back to top button