ബെർലിൻ: ബെർലിനിൽ ജനിച്ച ഇന്ത്യൻ കുഞ്ഞ് അരിഹാ ഷായുടെ (മൂന്ന്) കസ്റ്റഡി ജർമൻ സർക്കാരിനു നല്കി കോടതിയുത്തരവ്. ഏഴു മാസം പ്രായമുള്ളപ്പോൾ അരിഹയ്ക്കുണ്ടായ മുറിവ് അപകടത്തിൽ സംഭവിച്ചതാണെന്ന മാതാപിതാക്കളായ ധാര-ഭവേഷ് ഷാ ദന്പതികളുടെ വാദം കോടതി അംഗീകരിച്ചില്ല. കുഞ്ഞിന്റെ അവകാശം തങ്ങൾക്കോ അല്ലെങ്കിൽ ഇന്ത്യൻ വെൽഫെയർ അസോസിയേഷനോ നല്കണമെന്ന ദന്പതികളുടെ ആവശ്യം ബെർലിനിലെ പ്രാദേശിക കോടതി തള്ളി. മുംബൈ സ്വദേശികളായ ദന്പതികൾ ജർമനിയിൽ ജോലിചെയ്തുകൊണ്ടിരിക്കേ 2021ലാണ് അരിഹ പിറന്നത്. കുഞ്ഞിന് ഏഴു മാസം പ്രായമുള്ളപ്പോൾ വീണ് സ്വകാര്യഭാഗത്തു മുറിവുണ്ടായെന്നാണ് ദന്പതികൾ പറയുന്നത്. കുഞ്ഞിന്റെ അമ്മൂമ്മയ്ക്ക് അബദ്ധം സംഭവിച്ചതാണെന്നും പറയുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ കസ്റ്റഡി ജർമൻ യൂത്ത് വെൽഫെയർ ഓഫീസ് ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞിനെ വിട്ടുകൊടുക്കണമെന്ന് ഇന്ത്യയും ആവശ്യപ്പെടുകയുണ്ടായി.
Source link