ബോസ്റ്റൺ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി വിനോദസഞ്ചാരികളുമായി പോയ ചെറിയ അന്തർവാഹിനി അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായി. തെരച്ചിൽ ആരംഭിച്ചതായി ബോസ്റ്റൺ കോസ്റ്റ്ഗാർഡ് അറിയിച്ചു. അന്തർവാഹിനിയിൽ എത്രപേർ ഉണ്ടായിരുന്നുവെന്നറിയില്ല. 1912ലെ ടൈറ്റാനിക് ദുരന്തത്തിൽ 1,500ലധികം പേർ മരിച്ചിരുന്നു. കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിൽനിന്ന് 600 കിലോമീർ അകലെ 3800 മീറ്റർ ആഴത്തിലാണ് കപ്പൽ മുങ്ങിക്കിടക്കുന്നത്.
ഓഷൻഗേറ്റ് എക്സ്പഡിഷൻ എന്ന കന്പനിയാണ് യാത്ര സംഘടിപ്പിച്ചത്. പൈലറ്റ് അടക്കം അഞ്ചു പേർക്കു കയറാവുന്ന അന്തർവാഹിനിയിലാണ് യാത്രികർ പോയത്. എട്ടു ദിവസം നീളുന്ന യാത്രയ്ക്ക് ഒരാളിൽനിന്ന് രണ്ടര ലക്ഷം ഡോളറാണ് കന്പനി ഈടാക്കുന്നത്.
Source link