WORLD

അല്‍-ശിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം പരിശോധന തുടരുന്നു; അപലപിച്ച് യുഎന്‍


ഗാസ: ഹമാസിന്റെ ആയുധങ്ങളും സാമഗ്രികളും കണ്ടെടുത്തതോടെ അല്‍-ശിഫ ആശുപത്രിയില്‍ വ്യാഴാഴ്ചയും പരിശോധന ശക്തമാക്കി ഇസ്രയേല്‍. ആശുപത്രിയിലെ ദൗത്യവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ സതേൺ കമാൻഡ്‌ മേജർ ജനറൽ യാരോണ്‍ ഫിങ്കല്‍മാന്‍ പറഞ്ഞു.അതേസമയം, ആയിരത്തോളം പേര്‍ക്ക് അഭയകേന്ദ്രമായ അല്‍-ശിഫ ആശുപത്രിയെക്കുറിച്ച് ഇസ്രയേല്‍ തെറ്റിദ്ധരിപ്പിക്കുന്ന കഥകള്‍ കെട്ടിചമയ്ക്കുന്നതിനെതിരെ പലസ്തീല്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. ആശുപത്രിക്കു ചുറ്റും ഇസ്രയേല്‍ ബുള്‍ഡോസറുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയവും പറഞ്ഞു. നവജാതശിശുക്കള്‍ അടക്കമുള്ള ആശുപത്രിയില്‍ നടത്തിയ കടന്നുകയറ്റത്തെ യു.എന്‍ അപലപിച്ചു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ഇസ്രയേലിനെ വിമര്‍ശിച്ച് രംഗത്തെത്തി.


Source link

Related Articles

Back to top button