INDIALATEST NEWS

തെലങ്കാനയിൽ സിപിഎമ്മിനെ കൂട്ടാൻ വീണ്ടും കോൺഗ്രസ് ശ്രമം

ന്യൂഡൽഹി ∙ തെലങ്കാനയിൽ സഖ്യമില്ലെന്നു വ്യക്തമാക്കി 17 ഇടത്തു തനിച്ചു മത്സരം പ്രഖ്യാപിച്ച സിപിഎമ്മിനെ ഒപ്പം നി‍ർത്താൻ വീണ്ടും കോൺഗ്രസ് ശ്രമം. നാമനി‍ർദേശപത്രിക നൽകാനുള്ള സമയം നാളെ അവസാനിക്കാനിരിക്കെ, ഒരു സീറ്റും തിരഞ്ഞെടുപ്പിനു ശേഷം ഒരു എംഎൽസി പദവുമാണ് കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ, നേരത്തേ ആവശ്യപ്പെട്ട രണ്ട് സീറ്റുകൾ തന്നെ വേണമെന്ന നിലപാടിലാണ് സിപിഎം. തങ്ങൾ തനിച്ചു തന്നെ മത്സരിക്കുമെന്ന് പാർട്ടിയുടെ ഉന്നത നേതാവ് മനോരമയോട് പറഞ്ഞു.

English Summary:
Congress attempt for alliance with CPM in Telangana assembly election 2023


Source link

Related Articles

Back to top button