WORLD
കുതിര കൂട്ടില്‍നിന്ന് പുറത്തുചാടി; ബോയിങ് 747 വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂയോര്‍ക്ക്: കുതിര കൂട്ടില്‍നിന്ന് പുറത്തുചാടിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ന്യൂയോര്‍ക്കില്‍നിന്ന് ബെല്‍ജിയത്തിലേക്ക് പോയ എയര്‍ അത്‌ലാന്റാ ഐസ്‌ലാന്‍ഡിക്കിന്റെ ബോയിങ് 747 ചരക്കുവിമാനമാണ് 31,000 അടിയില്‍നിന്ന് തിരിച്ചിറക്കിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍നിന്ന് ബെല്‍ജിയത്തിലെ ലീജിലേക്കായിരുന്നു വിമാനം. ലീജിലേക്കുള്ള 15 കുതിരകളില്‍ ഒന്നായിരുന്നു യാത്രാമധ്യേ കൂട്ടില്‍നിന്ന് പുറത്തുചാടാന്‍ ശ്രമിച്ചത്. വിമാനം യാത്ര ആരംഭിച്ചതിന് പിന്നാലെ കെട്ടഴിഞ്ഞ കുതിര പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് കുലുക്കമനുഭവപ്പെട്ടു. കൂട്ടില്‍നിന്ന് പകുതി ദൂരത്തോളം ചാടിയ കുതിരയുടെ മുന്‍കാലുകള്‍ കൂട്ടിന് പുറത്തായി. തുടര്‍ന്ന് കുതിര കുടുങ്ങിപ്പോവുകയായിരുന്നു.
Source link