WORLD

ഫിലിപ്പീന്‍സില്‍ ഭൂചലനം; ഭൂകമ്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തി, ജാഗ്രതാനിര്‍ദേശം


മനില: ഫിലിപ്പീന്‍സില്‍ വന്‍ഭൂചലനം. ഭൂകമ്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജിഎഫ്‌സെഡ്) അറിയിച്ചു. മിന്‍ഡനാവോ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4.14 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൗമാന്തര്‍ഭാഗത്ത് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിയിലേക്ക് നയിക്കാന്‍ സാധ്യതയില്ലെന്ന് പസഫിക് സുനാമി വാണിങ് സെന്റര്‍ അറിയിച്ചു. പ്രകമ്പനത്തിന് 7.2 തീവ്രത രേഖപ്പെടുത്തിയതായാണ് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി പ്രതികരിച്ചത്. ഭൂചലനത്തെ തുടര്‍ന്നുള്ള ആദ്യവാര്‍ത്തകളില്‍ അനിഷ്ടസംഭവങ്ങളേക്കുറിച്ച് പരാമര്‍ശമില്ല. പ്രകമ്പനം ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടുനിന്നതായി ഫിലിപ്പീന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്‍ഡ് സീസ്‌മോളജി പറഞ്ഞു. തുടര്‍ചലനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


Source link

Related Articles

Back to top button