INDIALATEST NEWS
11.5 കോടി പാൻകാർഡ് മരവിപ്പിച്ചു – Crores of PAN card has been blocked | Malayalam News, Kerala News | Manorama Online

ന്യൂഡൽഹി ∙ ആധാറുമായി ബന്ധിപ്പിക്കാത്ത 11.5 കോടി പാൻ കാർഡുകൾ മരവിപ്പിച്ചതായി വിവരാവകാശ മറുപടിയിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചു. ജൂൺ 30 ആയിരുന്നു പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. രാജ്യമാകെയുള്ള 70.24 കോടി പാൻ ഉടമകളിൽ 57.25 കോടി പേർ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 12 കോടിയിലേറപ്പേരാണ് ബന്ധിപ്പിക്കാതെയുള്ളത്. മധ്യപ്രദേശിലെ ആക്ടിവിസ്റ്റ് ചന്ദ്രശേഖർ ഗൗർ നൽകിയ അപേക്ഷയിലാണ് മറുപടി.
നിർജീവമായ പാനുകളുടെ അടിസ്ഥാനത്തിൽ നികുതി റീഫണ്ട് അനുവദിക്കില്ല. അസാധുവായ കാലാവധിയിലെ റീഫണ്ടിനു പലിശയുമുണ്ടാകില്ല. അസാധുവായാൽ 30 ദിവസത്തിനുള്ളിൽ 1,000 രൂപ നൽകി ആധാറുമായി ബന്ധിപ്പിച്ച് പാൻ വീണ്ടും പ്രവർത്തനക്ഷമമാക്കാം.
English Summary:
Crores of PAN card has been blocked
Source link