യൂറോ യോഗ്യത: ലുക്കാക്കുവിന് നാലു ഗോൾ; റിക്കാർഡ്

ബ്രസല്‍സ്: റൊമേലു ലുക്കാക്കുവിന്റെ ഹാട്രിക് മികവില്‍ ബെല്‍ജിയം 5-0ന് അസര്‍ബൈജാനെ തോല്‍പ്പിച്ചു. ഗ്രൂപ്പ് എഫില്‍നിന്ന് എട്ടു കളിയില്‍ 20 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ബെല്‍ജിയം യൂറോയ്ക്കു യോഗ്യത നേടിയത്. 17, 26, 30, 37 മിനിറ്റുകളിലാണ് ലുക്കാക്കു വലകുലുക്കിയത്. ഒരു ഗോള്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡും (90’) നേടി. നാലു ഗോളുമായി ലുക്കാക്കു ഒരു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍(14) നേടുന്ന താരമായി. 13 ഗോളുകള്‍ വീതം നേടിയിട്ടുള്ള വടക്കന്‍ അയര്‍ലന്‍ഡിന്റെ ഡേവിഡ് ഹീലി, പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി എന്നിവരുടെ റിക്കാര്‍ഡുകളാണ് ലുക്കാക്കു മറികടന്നത്. ഗ്രൂപ്പില്‍നിന്ന് 19 പോയിന്റുമായി ഓസ്ട്രിയയും യോഗ്യരായി. ജയത്തോടെ ജേന് ആന്ഡേഴ്സണ് പിടിയിറങ്ങി ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ സ്വീഡനെ ജയത്തിലെത്തിച്ച് ജേന് ആന്ഡേഴ്സണ് സ്വീഡന്റെ പരിശീലകകുപ്പായം അഴിച്ചു. ഏഴു വര്‍ഷം ആന്ഡേഴ്സണ് ടീമിനെ പരിശീലിപ്പിച്ചു. അവസാന മത്സരത്തില്‍ സ്വീഡന് 2-0ന് എസ്റ്റോണിയയെ തോല്‍പ്പിച്ചു. പത്തും ജയിച്ച് പറങ്കിപ്പട ലിസ്ബണ്‍: 2024 യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ സമ്പൂര്ണജയവുമായി പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ജെയിലെ പത്താമത്തെയും അവസാനത്തെയും മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-0ന് ഐസ്ലന്ഡിനെ തകര്‍ത്തു. ഈ ജയത്തോടെ പോര്‍ച്ചുഗലിന് 30 പോയിന്റായി. ബ്രൂണോ ഫെര്‍ണാണ്ടസ് (37’), റിക്കാര്‍ഡോ ഹോര്‍ട്ട (66’) എന്നിവരാണു ഗോള്‍ നേടിയത്. ഗ്രൂപ്പില്‍നിന്നു രണ്ടാം സ്ഥാനക്കാരായി സ്ലോവാക്യ (22 പോയിന്റ്) ഫൈനല്‍സിനു യോഗ്യത നേടി.
ജയത്തോടെ സ്പെയിനും മാഡ്രിഡ്: ജയത്തോടെ സ്പെയിന് യൂറോ യോഗ്യത ഗ്രൂപ്പ് എയിലെ പോരാട്ടങ്ങള്‍ പൂര്‍ത്തിയാക്കി. മുന്‍ യൂറോ ചാമ്പ്യന്മാരായ സ്പെയിന് 3-1ന് ജോര്‍ജിയയെ തോല്‍പ്പിച്ചു. മത്സരത്തിനിടെ സ്പെയിന്റെ മധ്യനിരതാരം ഗാവിക്ക് വലതുമുട്ടിനു പരിക്കേറ്റു. പരിക്ക് ഗുരുതരമാണെന്നാണു സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചത്. സ്പെയിനിനായി റോബിന് ലെ നോര്‍മാന്‍ഡ് (4’), ഫെറാന്‍ ടോറസ് (55’) എന്നിവര്‍ വലകുലുക്കി. മൂന്നാം ഗോള്‍ ലൂക്ക ലോഹോഷിവിലിയുടെ (72’) ഓണ്ഗോളില്നിന്നായിരുന്നു. ഗ്രൂപ്പില്‍ 21 പോയിന്റുമായി സ്പെയിന് ഒന്നാം സ്ഥാനക്കാരായി. രണ്ടാം സ്ഥാനക്കാരായ സ്കോട്ലന്ഡും ഫൈനല്‍സിനു യോഗ്യരായി.
Source link