INDIALATEST NEWS
അഴിമതിയുടെ തലസ്ഥാനം മധ്യപ്രദേശെന്ന് രാഹുൽ – Rahul Gandhi alleges Madhya Pradesh is the capital of corruption |
ന്യൂഡൽഹി ∙ രാജ്യത്തെ അഴിമതിയുടെ തലസ്ഥാനമാണു മധ്യപ്രദേശെന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. നീമച്ച് ജില്ലയിൽ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിലാണു രാഹുൽ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ബിജെപി നേതാക്കൾ ജനങ്ങളെ കൊള്ളയടിക്കുകയാണ്. 18,000 കർഷകർ കടക്കെണി മൂലം സംസ്ഥാനത്തു ജീവനൊടുക്കി. ഇതര പിന്നാക്ക വിഭാഗക്കാരുടെ (ഒബിസി) എണ്ണം മനസ്സിലാക്കാൻ ജാതി സർവേ നടത്തുമെന്നു താൻ പറഞ്ഞതോടെ, ഒബിസികളെക്കുറിച്ച് സംസാരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാനിപ്പിച്ചു. സംസ്ഥാനത്ത് ഭരണത്തിലേറിയാൽ കോൺഗ്രസ് ജാതി സർവേ നടത്തും – രാഹുൽ പറഞ്ഞു.
Source link