SPORTS

റി​​​ക്കാ​​​ർ​​​ഡ് ജ​​​യ​​​വു​​​മാ​​​യി ഫ്രാ​​​ൻ​​​സ്


നീ​​​സ് (ഫ്രാ​​​ൻ​​​സ്): പു​​​രു​​​ഷ ഫു​​​ട്ബോ​​​ൾ ച​​​രി​​​ത്ര​​​ത്തി​​​ലെ റി​​​ക്കാ​​​ർ​​​ഡ് ജ​​​യ​​​വു​​​മാ​​​യി ഫ്രാ​​​ൻ​​​സ്. യൂ​​​റോ 2024 യോ​​​ഗ്യ​​​താ ഗ്രൂ​​​പ്പ് ബി ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ത്തു​​​പേ​​​രു​​​മാ​​​യി ക​​​ളി​​​ച്ച ജി​​​ബ്രാ​​​ൾ​​​ട്ട​​​റി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത 14 ഗോ​​​ളി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ഗ്രൂ​​​പ്പി​​​ൽ ഫ്രാ​​​ൻ​​​സി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​ഴാം ജ​​​യ​​​മാ​​​ണ്. കി​​​ലി​​​യ​​​ൻ എം​​​ബ​​​പ്പെ (3’, 74’, 82’) ഹാ​​​ട്രി​​​ക് നേ​​​ടി​​​യ​​​പ്പോ​​​ൾ കിം​​​ഗ്സ്ലി കോ​​​മ​​​നും (36’, 65’), ഒ​​​ലി​​​വി​​​യെ ജി​​​റു​​​വും (89’, 90+1’) ഇ​​​ര​​​ട്ട ഗോ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി. മാ​​​ർ​​​ക​​​സ് തു​​​റാം (4’), വാ​​​ര​​​ൻ സെ​​​യ്ർ എ​​​മെ​​​റെ (16’), ജൊ​​​നാ​​​ഥ​​​ൻ ക്ലോ​​​സ് (34’), യൂ​​​സ​​​ഫ് ഫെ​​​ഫാ​​​ന (37’), അ​​​ഡ്രി​​​യാ​​​ൻ റാ​​​ബി​​​യോ (63’) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു സ്കോ​​​ർ​​​മാ​​​ർ. ഏ​​​ഥ​​​ൻ സാ​​​ന്േ‍റാ​​​സി​​​ന്‍റെ സെ​​​ൽ​​​ഫ് ഗോ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ഫ്രാ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ​​​ത്. യൂ​​​റോ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ജ​​​യ​​​മാ​​​ണി​​​ത്. 2006ൽ ​​​ജ​​​ർ​​​മ​​​നി 13-0ന് ​​​സാ​​​ൻ മ​​​രി​​​നോ​​​യ്ക്കെ​​​തി​​​രേ നേ​​​ടി​​​യ ജ​​​യ​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് തി​​​രു​​​ത്തി​​​ത്.

ഗ്രൂ​​​പ്പി​​​ലെ മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് 1-0ന് ​​​അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യി ഫൈ​​​ന​​​ൽ​​​സി​​​നു യോ​​​ഗ്യ​​​ത നേ​​​ടി. ഗ്രൂ​​​പ്പ ഐ​​​യി​​​ൽ​​​നി​​​ന്ന് റൊ​​​മാ​​​നി​​​യ​​​യ്ക്കു പു​​​റ​​​മെ സ്വി​​​റ്റ​​​സ​​​ർ​​​ല​​​ൻ​​​ഡും യോ​​​ഗ്യ​​​ത നേ​​​ടി. ഗ്രൂ​​​പ്പ് ഡി​​​യി​​​ൽ അ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ൽ ജ​​​യി​​​ച്ചാ​​​ൽ ക്രൊ​​​യേ​​​ഷ്യ​​​ക്കു യോ​​​ഗ്യ​​​ത നേ​​​ടാം.


Source link

Related Articles

Back to top button