സുരക്ഷ കാറ്റിൽ പറന്നു


അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ഫൈ​​​ന​​​ലി​​​നി​​​ടെ വ​​​ൻ സു​​​ര​​​ക്ഷാ വീ​​​ഴ്ച. ഇ​​​ന്ത്യ​​​ൻ ഇ​​​ന്നിം​​​ഗ്സി​​​ൽ സൂ​​​പ്പ​​​ർ താ​​​രം വി​​​രാ​​​ട് കോ​​​ഹ്‌ലി ബാ​​​റ്റ് ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ പ​​​ല​​​സ്തീ​​​ൻ അ​​​നു​​​കൂ​​​ല ടി ​​​ഷ​​​ർ​​​ട്ട് ധ​​​രി​​​ച്ച് യു​​​വാ​​​വ് മൈ​​​താ​​​ന​​​ത്തേ​​​ക്ക് ഓ​​​ടി​​​ക്ക​​​യ​​​റി. പി​​​ച്ചി​​​ലേ​​​ക്ക് അ​​​തി​​​ക്ര​​​മി​​​ച്ചെ​​​ത്തി​​​യ ഇ​​​യാ​​​ൾ കോ​​​ഹ‌്‌ലി​​​യു​​​ടെ തോ​​​ളി​​​ൽ കൈ​​​യി​​​ട്ട് ചേ​​​ർ​​​ത്തു​​​പി​​​ടി​​​ച്ചു. പല​​​സ്തീ​​​നി​​​ൽ ബോം​​​ബ് വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കൂ എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ജ​​​ഴ്സി​​​യി​​​ൽ എ​​​ഴു​​​തി​​​യി​​​രു​​​ന്ന​​​ത്. പ​​​ല​​​സ്തീ​​​ൻ ദേ​​​ശീ​​​യ പ​​​താ​​​ക​​​യു​​​ടെ നി​​​റ​​​ങ്ങ​​​ളാ​​​ൽ തീ​​​ർ​​​ത്ത മു​​​ഖാ​​​വ​​​ര​​​ണ​​​വും ധ​​​രി​​​ച്ചി​​​രു​​​ന്നു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ എ​​​ത്തു​​​ന്ന​​​തി​​​ന്‍റെ​​​യും ഖലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​രു​​​ടെ ഭീ​​​ഷ​​​ണി​​​യു​​​ള്ള​​​തി​​​നാ​​​ലും വ​​​ൻ​​​സു​​​ര​​​ക്ഷാ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മ​​​ത്സ​​​രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​നെ​​​ത്തി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​പോ​​​ലും മൂ​​​ന്ന് ഘ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ത്തി​​​വി​​​ട്ട​​​ത്. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് വ​​​ൻ സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​ത്.


Source link

Exit mobile version