ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യ​​​ത് ല​​​ക്ഷ​​​ങ്ങ​​​ൾ


അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ലി​​​നാ​​​യി ന​​​രേ​​​ന്ദ്ര മോ​​​ദി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്കും പ​​​രി​​​സ​​​ര​​​ത്തേ​​​ക്കു​​​മാ​​​യി ലോ​​​ക​​​ത്തി​​​ന്‍റെ നാ​​​നാ​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യ​​​ത് മൂ​​​ന്നു ല​​​ക്ഷ​​​ത്തോ​​​ളം ആ​​​രാധകർ. അ​​​തി​​​ൽ 1.30 ല​​​ക്ഷം ആ​​​ളു​​​ക​​​ൾ​​​ക്ക് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു. ടി​​​ക്ക​​​റ്റ് ഇ​​​ല്ലെ​​​ങ്കി​​​ലും ഫൈ​​​ന​​​ലി​​​ന്‍റെ അ​​​ല​​​യൊ​​​ലി​​​ക​​​ൾ​​​ക്കാ​​​യി എ​​​ത്തി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ.

രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ സ്റ്റേ​​​ഡി​​​യ​​​വും പ​​​രി​​​സ​​​ര​​​വും മെ​​​ട്രോ സ്റ്റേ​​​ഷ​​​നു​​​ക​​​ളും ഇ​​​ന്ത്യ​​​ൻ ജ​​​ഴ്സി​​​യ​​​ണി​​​ഞ്ഞ് ദേ​​​ശീ​​​യ പ​​​താ​​​ക​​​യു​​​മാ​​​യെ​​​ത്തി​​​യ ആ​​​രാ​​​ധ​​​ക​​​രാ​​​ൽ നി​​​റ​​​ഞ്ഞി​​​രു​​​ന്നു. ഫൈ​​​ന​​​ലി​​​ന്‍റെ ടി​​​ക്ക​​​റ്റി​​​നാ​​​യി മാ​​​ത്രം ഒ​​​രു കോ​​​ടി ആ​​​രാ​​​ധ​​​ക​​​രാ​​​ണ് ഓ​​​ണ്‍ലൈ​​​നാ​​​യി ശ്ര​​​മി​​​ച്ച​​​ത് എ​​​ന്ന​​​താ​​​ണ് ഒൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക്. ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ച​​​രി​​​ത്ര​​​ത്തി​​​ലെ ആ​​​ദ്യ സം​​​ഭ​​​വ​​​മാ​​​ണി​​​ത്.


Source link

Exit mobile version