കേരള പ്രീമിയര്‍ ലീഗ്: കിക്കോഫ് 25ന്

കൊച്ചി: സ്കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2023-24 സീസണ് ഈ മാസം 25ന് തുടക്കമാകും. രണ്ടു ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ കെപിഎല്‍ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുക. ഓരോ ഗ്രൂപ്പിലും പത്തു ടീമുകള്‍ വീതം. സിംഗിള്‍ ലെഗ് ഫോര്‍മാറ്റിലായിരിക്കും പ്രിലിമിനറി റൗണ്ട് മത്സരങ്ങള്‍. ഓരോ ഗ്രൂപ്പിലെയും മികച്ച മൂന്നു ടീമുകള്‍ സൂപ്പര്‍ സിക്സില് പ്രവേശിക്കും. സിംഗിള്‍ ലെഗ് മത്സരങ്ങള്‍ക്കുശേഷം മികച്ച നാലു ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിക്കും. തുടര്‍ന്ന് ഫൈനല്‍. സെമിഫൈനലിലും സിംഗിള്‍ ലെഗ് ആയിട്ടായിരിക്കും മത്സരം. കെപിഎല്‍ ചാമ്പ്യന്മാരെ ഐലീഗിന്റെ മൂന്നാം ഡിവിഷനിലേക്ക് കെഫ്എ നോമിനേറ്റ് ചെയ്യും. 2024 ജനുവരിയോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ഫൈനല്‍ ഉള്‍പ്പെടെ ആകെ 108 മത്സരങ്ങള്‍ ഉണ്ടാകും. ഗോകുലം കേരള എഫ്സിയും കേരള യുണൈറ്റഡ് എഫ്സിയും തമ്മിലാണ് ഉദ്ഘാടനമത്സരം. വൈകുന്നേരം ഏഴിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു കിക്കോഫ്. കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയമാണ് കെപിഎലിന്റെ മറ്റൊരു വേദി.
നിവിയ ആണ് ഈ സീസണിലെ ഔദ്യോഗിക ബോള്‍ ആന്‍ഡ് കിറ്റ് സ്പോണ്സര്. സ്കോര്‍ലൈന്‍ കേരള പ്രീമിയര്‍ ലീഗിന്റെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേഷണം ചെയ്യും സ്കോര്‍ലൈന്‍ ഡയറക്ടര്‍ ഫിറോസ് മീരാന്‍, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍, ട്രഷറര്‍ റെജിനോള്‍ഡ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ടീമുകള്‍ കെപിഎല്‍ യോഗ്യതാ റൗണ്ട് ജയിച്ചെത്തിയ ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, ലൂക്ക സോക്കര്‍ ക്ലബ്, കോര്‍പറേറ്റ് എന്‍ട്രിയിലൂടെ എത്തിയ എഫ്സി കേരള എന്നിവയാണ് ഈ സീസണിലെ പുതിയ ടീമുകള്‍. കോവളം എഫ്സി, കേരള പോലീസ്, കെഎസ്ഇബി, ഗോള്‍ഡന്‍ ത്രെഡ്സ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, എം.കെ. സ്പോര്‍ട്ടിംഗ് ക്ലബ്, സാറ്റ് തിരൂര്‍, ബാസ്കോ ഒതുക്കുങ്ങല്‍, ഗോകുലം കേരള എഫ്സി, കേരള യുണൈറ്റഡ് എഫ്സി, സായിഎല്‍എന്‍സിപിഇ, പറപ്പുറം എഫ്സി, മുത്തൂറ്റ് എഫ്എ, എഫ്സി അരീക്കോട്, റിയല്‍ മലബാര്‍ എഫ്സി കൊണ്ടോട്ടി, വയനാട് യുണൈറ്റഡ് എഫ്സി, ലിഫ എന്നിവയാണ് ഈ സീസണിലെ മറ്റു ടീമുകള്‍.
Source link