‘ഗാലറിയെ നിശബ്ദമാക്കും’

അഹമ്മദാബാദ്: ഐസിസി ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി ആർത്തിരന്പാൻ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുന്ന 1,30,000 കാണികളെ നിശബ്ദമാക്കുമെന്ന് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഇന്ത്യക്കെതിരേ ഇന്നു നടക്കുന്ന ഫൈനലിനു മുന്പായി ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കമ്മിൻസ്. ലോകകപ്പ് ട്രോഫിയിൽ കുറഞ്ഞ ഒന്നുകൊണ്ടും ഓസ്ട്രേലിയ തൃപ്തരാകില്ല. ഗാലറി ഏകപക്ഷീയമായിരിക്കുമെന്ന് വ്യക്തമാണ്. അത്തരമൊരു ഗാലറി നിശബ്ദമാകുന്നതാണ് യഥാർഥ മത്സരം. അതാണ് നാളത്തെ ഞങ്ങളുടെ ലക്ഷ്യം.
ഷമി അതിഭീകര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കുൽദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും സ്പിൻ ആക്രമണവും ശ്രദ്ധേയം. ഇവരെയെല്ലാം നേരിടാനുള്ള തയാറെടുപ്പുമായാണ് ഞങ്ങളുടെ ബാറ്റർമാർ എത്തുന്നത് – കമ്മിൻസ് പറഞ്ഞു.
Source link