SPORTS

സ​​​മ്മ​​​ർ​​​ദ​​​മി​​​ല്ല: രോ​​​ഹി​​​ത്


അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ലി​​​ൽ ഇ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യെ നേ​​​രി​​​ടാ​​​നൊ​​​രു​​​ങ്ങു​​​ന്പോ​​​ൾ ടീ​​​മി​​​നു സ​​​മ്മ​​​ർ​​​ദ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ക്യാ​​​പ്റ്റ​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ. ഐ​​​പി​​​എ​​​ൽ മു​​​ത​​​ൽ ഓ​​​രോ ക​​​ളി​​​ക്കാ​​​രു​​​ടെ​​​യും പ്ര​​​ക​​​ട​​​നം വി​​​ല​​​യി​​​രു​​​ത്തി, ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും പ​​​റ്റു​​​ന്ന ക​​​ർ​​​ത്ത​​​വ്യം കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കി​​​യാ​​​ണ് ടീ​​​മി​​​നെ രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ൽ പു​​​തു​​​മ​​​യി​​​ല്ല. ലോ​​​ക​​​ക​​​പ്പ് ജ​​​യി​​​ക്കു​​​ക എ​​​ന്ന​​​ത് സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ അ​​​നു​​​ഭ​​​വ​​​മാ​​​ണ്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ 10 ജ​​​യ​​​ത്തി​​​ലൂ​​​ടെ ഇ​​​വി​​​ടെ​​​വ​​​രെ എ​​​ത്തി. ഇ​​​തു​​​വ​​​രെ ന​​​ട​​​ത്തി​​​യ പ്ര​​​ക​​​ട​​​നം തു​​​ട​​​രു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. അ​​​തി​​​നാ​​​യി ടീം ​​​സ​​​ജ്ജ​​​മാ​​​ണ്. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ദി​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മേ ടീ​​​മി​​​നെ കു​​​റി​​​ച്ചും പി​​​ച്ചി​​​നെ കു​​​റി​​​ച്ചും കൃ​​​ത്യ​​​മാ​​​യി അ​​​റി​​​യാ​​​ൻ സാ​​​ധി​​​ക്കൂ. നി​ല​വി​ലുള്ള‍ പി​ച്ചി​ല്‍ പ​​​ച്ച​​​പ്പു​​​ണ്ടെ​​​ന്നും രോ​​​ഹി​​​ത് പ​​​റ​​​ഞ്ഞു.


Source link

Related Articles

Back to top button