മുംബൈ: അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഐസിസി ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടില്‍നിന്നുള്ള റിച്ചാര്‍ഡ് ഇല്ലിംഗ്വര്ത്തും റിച്ചാര്‍ഡ് കെറ്റില്‍ബറോയും ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരാകും. കെറ്റില്‍ബറോ രണ്ടാം തവണയാണു ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്നത്. 2015ലെ ഫൈനലിലാണ് ഇതിനുമുമ്പ് ഉണ്ടായിരുന്നത്. അന്ന് ഒപ്പമുണ്ടായിരുന്നത് കുമാര്‍ ധര്‍മസേനയായിരുന്നു. മാച്ച് ഒഫീഷ്യല്‍ എന്ന നിലയില്‍ ആദ്യത്തേതാണെങ്കിലും ഇല്ലിംഗ്വര്‍ത്തിന്റെ രണ്ടാം ലോകകപ്പ് ഫൈനലാണിത്. 1992 ലോകകപ്പ് ഫൈനലില്‍ കളിച്ചിട്ടുണ്ട്. 2009 നവംബറിലാണ് ഇരുവരും ഐസിസി ഇന്റര്‍നാഷണല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സെമി ഫൈനലിലും ഇരുവരുമുണ്ടായിരുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് സെമിയില്‍ ഇല്ലിംഗ് വര്‍ത്തും കെറ്റില്‍ബറോ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരത്തിലുമുണ്ടായിരുന്നു.
മികച്ച അമ്പയര്‍ക്ക് ഐസിസി നല്കുന്ന ഡേവിഡ് ഷെപ്പേഡ് ട്രോഫി നേടിയിട്ടുള്ളവരാണ് ഇരുവരും. ജോയല്‍ വില്‍സണ്‍ തേര്‍ഡ് അമ്പയറും ക്രിസ് ഗഫാനെ ഫോര്‍ത്ത് അമ്പയറും ആകും. ആന്‍ഡി പൈക്രോഫ്റ്റാണ് മാച്ച് റഫറി.
Source link