ഇഫ്ലുവില്‍ സമരം നടത്തിയവര്‍ക്കെതിരെ അധികാരികള്‍; 17 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ വിടാതെ പിന്തുടര്‍ന്ന് അധികാരികള്‍. സമരം പിന്‍വലിച്ചതിന് പിറകെ റജിസ്ട്രാറുടെ പരാതിയില്‍ ആറു മലയാളികളടക്കം 17 വിദ്യാര്‍ഥികള്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തു. ഇതു മൂന്നാം തവണയാണ് സര്‍വകലാശായുടെ പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ  കടുത്ത വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുന്നത്. 

ഒക്ടോബര്‍ 17നു ക്യാംപസില്‍ വിദ്യാര്‍ഥിനി ലൈംഗികാതിക്രമത്തിന് ഇരയായതോടെയാണ് ഇഫ്ലുവില്‍ വിദ്യര്‍‌ഥി സമരം തുടങ്ങിയത്. ഒരുദിവസത്തിലധികം നീണ്ട വീട് ഉപരോധത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ഥികള്‍ക്കെതിരെ സാമുദായിക സംഘര്‍ഷത്തിനു ശ്രമിച്ചെന്നാരോപിച്ചു പ്രോക്ടര്‍ ടി. സാംസണന്‍ ഒസ്മാനിയ പൊലീസില്‍ പരാതി നല്‍കിയത് വന്‍വിവാദമായി. സമരം കടുപ്പിച്ചതോടെ കഴിഞ്ഞയാഴ്ച പ്രോംക്ടറെ സര്‍വകലാശാല, സ്ഥാനത്തുനിന്നു നീക്കി. കാലാവധി കഴിഞ്ഞ വി.സി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടു  സമരം തുടര്‍ന്നതോടെ കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വി.സി. തിരഞ്ഞടെുപ്പിന് വിജ്ഞാപനം പുറത്തിറക്കി.

ഇതോടെ വിദ്യാര്‍ഥികള്‍ സമരവും പിന്‍വലിച്ചു. ഇതിനുശേഷം സമരനേതൃത്വത്തിലുണ്ടായിരുന്ന ആറുമലയാളികളടക്കം 17 വിദ്യാര്‍ഥികള്‍ക്കെതിരെ റജിസ്ട്രാര്‍ നരസിംഹറാവു കോത്താരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 32 വിദ്യാര്‍ഥികളാണു സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസുകളില്‍ ഇതുവരെ പ്രതികളായത്.

രണ്ടു കേസുകളില്‍ പ്രതിയായ മലയാളി വിദ്യാര്‍ഥിനി

കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിനും വനിതാ കമ്മീഷനും പരാതി നല്‍കാനാണു  വിദ്യാര്‍ഥികളുടെ നിലവിലെ തീരുമാനം.

Exit mobile version