മുംബൈ: 2023 ലോകകപ്പിലൂടെ ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം വിരാട് കോഹ്ലിയെ അഭിനന്ദിച്ച് ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരം കാണാന്‍ അനുഷ്കയുണ്ടായിരുന്നു. സെഞ്ചുറി നേടിയശേഷം കോഹ്ലി അനുഷ്കയെ നോക്കി നേട്ടം ആഘോഷിച്ചിരുന്നു. പിന്നാലെ കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ടൊരു ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുകയാണ് അനുഷ്ക. അനുഷ്കയുടെ വാക്കുകള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കോഹ്ലി ദൈവത്തിന്റെ കുട്ടിയാണെന്ന് അനുഷ്ക പറഞ്ഞു.
“ദൈവമാണ് ഏറ്റവും മികച്ച തിരക്കഥാകൃത്ത്. നിങ്ങളുടെ സ്നേഹം കാരണം എന്നെയും അനുഗ്രഹിച്ചതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. കരുത്തില്‍നിന്നു കരുത്തിലേക്കു കുതിക്കുകയും നേടാനുള്ളതെല്ലാം നേടുകയും വേണം. നിങ്ങളോടും കായികരംഗത്തോടും എപ്പോഴും സത്യസന്ധത പുലര്‍ത്തുക. നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുട്ടിയാണ്’’- അനുഷ്ക കുറിച്ചു.
Source link