ഫിഫ ലോകകപ്പ് യോഗ്യത: ആദ്യ ജയം തേടി ഇന്ത്യ

കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയില്‍ ഏഷ്യന്‍ മേഖല രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഗ്രൂപ്പ് എയില്‍ ഇന്ത്യ ഇന്ന് ആദ്യമത്സരത്തില്‍ കുവൈറ്റിനെ എവേ ഗ്രൗണ്ടില്‍ നേരിടും. ഖത്തര്‍, അഫ്ഗാനിസ്ഥാന് എന്നിവയാണ് ഗ്രൂപ്പിലുള്ള മറ്റ് ടീമുകള്‍. ശക്തരായ ഖത്തറിനെ നേരിടുന്നതിനു മുമ്പ് ജയത്തോടെ കരുത്താര്‍ജിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് മൂന്നാം റൗണ്ടിലേക്കു യോഗ്യത നേടുന്നത്, ഒപ്പം 2027 എഎഫ്സി ഏഷ്യന്‍ കപ്പിനുള്ള യോഗ്യതയും.
ഇന്റര്‍ കോണ്ടിനെന്റല് കപ്പും സാഫ് ചാമ്പ്യന്‍ഷിപ്പും നേടിയശേഷം ഇന്ത്യയുടെ ഫോമില്‍ ഇടിവുണ്ടായി. കിംഗ്സ് കപ്പിലും മെര്‍ദേക്ക കപ്പിലും മികവിലെത്താനായില്ല.
Source link