ജോക്കോവിച്ചിന് തോല്‍വി

ടൂറിന്: എടിപി ഫൈനല്‍സില്‍ നൊവാക് ജോക്കോവിച്ചിന് തോല്‍വി. ഗ്രൂപ്പ് ഗ്രീനില്‍ ജോക്കോവിച്ചിനെ ജാനിക് സിന്നറാണ് തോല്‍പ്പിച്ചത്. തുടര്‍ച്ചയായ 19 ജയത്തിനുശേഷമാണ് ജോക്കോവിച്ച് പരാജയമറിയുന്നത്. 7-5, 6-7 (5-7), 7-6 (7-2)നായിരുന്നു സിന്നറുടെ ജയം. ചരിത്രം കുറിച്ച് ബൊപ്പണ്ണ എടിപി ടൂര്‍ ഫൈനല്‍സില്‍ ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റിക്കാര്‍ഡ് കുറിച്ച് ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ. ബൊപ്പണ്ണ-മാത്യു എബ്ഡന്‍ സഖ്യം ഗ്രൂപ്പ് റെഡിലെ റൗണ്ട് റോബിന് മത്സരത്തില്‍ റിങ്കി ഹിജികാത്ത-ജേസണ്‍ കുബ്ലര്‍ സഖ്യത്തെ 6-4, 6-4ന് തോല്‍പ്പിച്ചു. 2014ല്‍ കാനഡയുടെ ഡാനിയല്‍ നെസ്റ്റര്‍ 42-ാം വയസില്‍ കുറിച്ച റിക്കാര്‍ഡാണ് ബൊപ്പണ്ണ തിരുത്തിയത്.
Source link