ടുറിൻ: 2023 എടിപി ഫൈനൽസ് ഗ്രൂപ്പ് ഘട്ടത്തിൽ റഷ്യൻ താരങ്ങളായ ഡാനിൽ മെദ്വദേവും ആ്രന്ദേ റുബ്ലേവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ജയം മെദ്വദേവിനു സ്വന്തം. 6-4, 6-2 എന്ന നിലയിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഡാനിൽ മെദ്വദേവിന്റെ ജയം. റെഡ് ഗ്രൂപ്പിലാണ് ഇവർ. ഗ്രീൻ ഗ്രൂപ്പിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഡെന്മാർക്കിന്റെ ഹോൾജർ റൂണെയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി. റൂണെ മുന്നിൽ നിൽക്കുന്പോഴാണ് വാക്കോവർ ലഭിച്ചത്.
റെഡ് ഗ്രൂപ്പിൽ സ്പെയിനിന്റെ കാർലോസ് അൽകാരസ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവരാണ് മറ്റു താരങ്ങൾ. ഗ്രീൻ ഗ്രൂപ്പിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, ഇറ്റലിയുടെ യാനിക് സിന്നർ എന്നിവരാണുള്ളത്. സിറ്റ്സിപാസ് പുറത്തായതോടെ പകരമായി പോളണ്ടിന്റെ ഹൂബെർട്ട് ഹർക്കാസ് എത്തി.
Source link