തൃശൂർ: ദുബായിൽ നടന്ന ഓപ്പണ്‍ ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്ലറ്റിക്സിലെ നീന്തൽ ചാന്പ്യൻഷിപ്പിൽ പാലക്കാട് സ്വദേശിനിക്കു സുവർണനേട്ടം. പാലക്കാട് പുന്നെക്കാട് വീട്ടിൽ ശേഖരൻ-തത്ത ദന്പതികളുടെ മകൾ ഭാഗ്യ ശേഖരനാണ് ദുബായിൽ നീന്തൽക്കുളത്തിൽ സ്വർണനേട്ടം കൊയ്തത്. 50 മീറ്റർ, 100 മീറ്റർ ബട്ടർഫ്ളൈ, നൂറു മീറ്റർ ഫ്രീസ്റ്റൈൽ, അന്‍പതു മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക് എന്നിവയിലാണ് സ്വർണം നേടിയത്.
Source link