കോഹ്ലിക്കും രോഹിത്തിനും വിക്കറ്റ്

ബംഗളൂരു: ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമായ വിരാട് കോഹ്ലിയുടെ രണ്ടാം വീടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ക്രിക്കറ്റ് ആരാധകർ പറഞ്ഞാൽ രോഹിത് കേൾക്കാതിരിക്കുന്നതെങ്ങനെ. നെതർലൻഡ്സിനെതിരായ ലോകകപ്പ് പോരാട്ടത്തിനിടെ കോഹ്ലിക്കു പന്തു നൽകണമെന്നാവശ്യപ്പെട്ട് കാണികൾ ശബ്ദമുയർത്തി. ആരാധകരുടെയും നായകന്റെയും വിശ്വാസം ശരിയെന്ന് വ്യക്തമാക്കി കോഹ്ലി ലോകകപ്പിലെ ആദ്യ വിക്കറ്റും സ്വന്തമാക്കി. ഇന്നിംഗ്സിലെ 25-ാം ഓവറിൽ നെതർലൻഡ്സ് നായകൻ സ്കോട് എഡ്വേർഡ്സിന്റെ വിക്കറ്റാണ് കോഹ്ലി വീഴ്ത്തിയത്. ഒന്‍പത് വർഷത്തിനു ശേഷമാണ് ഏകദിനത്തിൽ കോഹ്ലി വിക്കറ്റ് നേടുന്നത്.
ബംഗ്ലാദേശിനെതിരേ മത്സരത്തിൽ ബൗളിംഗിനിടെ പരിക്കേറ്റ് ഹർദിക് പാണ്ഡ്യ പുറത്തായതിനെത്തുടർന്ന് ശേഷിച്ച മൂന്നു പന്തുകൾ കോഹ്ലിയാണ് എറിഞ്ഞത്. മൂന്ന് ഓവർ എറിഞ്ഞ താരം 13 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ഗില്ലും (2-0-11-0) സൂര്യകുമാർ യാദവും (2-0-17-0) രോഹിതും (0.5-0-7-1) തങ്ങളുടെ ബൗളിംഗ് കഴിവ് പരിശോധിച്ചു. 48-ാം ഓവർ എറിഞ്ഞ രോഹിത് അഞ്ചാം പന്തിൽ തേജാ നിദാമനുരുവിനെ വീഴ്ത്തി ലോകകപ്പിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. അതോടെ ഡച്ച് ടീം ഓൾ ഔട്ട്.
Source link