ഏകദിന ക്രിക്കറ്റിൽ നിലവിൽ കളത്തിലുള്ളതിൽ ഒരു കലണ്ടർ വർഷത്തിൽ 1500 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന നേട്ടത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ. നെതർലൻഡ്സിനെതിരേ 32 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 51 റണ്‍സ് നേടിയതോടെയാണ് ഗിൽ 2023 കലണ്ടർ വർഷം 1500 തികച്ചത്. ഇന്ത്യൻ വംശജനായ തേജയുടെ അത്യുജ്വല ക്യാച്ചിലൂടെയായിരുന്നു ഗിൽ പുറത്തായത്. ഏകദിനത്തിൽ ഗില്ലിന്റെ 12-ാം അർധസെഞ്ചുറിയാണ്. 27 മത്സരങ്ങളിൽ 62.50 ശരാശരിയിലാണ് ഈ വർഷം ഗിൽ 1500 റണ്‍സിൽ എത്തിയത്. അഞ്ച് സെഞ്ചുറിയും എട്ട് അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടും. 22 ഇന്നിംഗ്സിൽ 1206 റണ്‍സുമായി കോഹ്ലിയാണ് 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയതിൽ രണ്ടാം സ്ഥാനത്ത്. സച്ചിൻ, ദ്രാവിഡ്, ഗാംഗുലി ഒരു കലണ്ടർ വർഷം 1500 റണ്‍സ് തികയ്ക്കുന്ന നാലാമത് മാത്രം ഇന്ത്യൻ ബാറ്ററാണ് ഗിൽ. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവർ മാത്രമാണ് മുന്‍പ് കലണ്ടർ വർഷത്തിൽ 1500 റണ്‍സ് കടന്നത്. സച്ചിൻ (1998ൽ 1894 റണ്‍സ്, 1996ൽ 1611 റണ്‍സ്), ഗാംഗുലി (1999ൽ 1767 റണ്‍സ്, 2000ൽ 1579 റണ്‍സ്) എന്നിവർ രണ്ടു തവണ ഈ നേട്ടം സ്വന്തമാക്കി. 1999ൽ ദ്രാവിഡ് 1761 റണ്‍സ് നേടിയിരുന്നു. ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡൻ (2007ൽ 1601 റണ്‍സ്), പാക്കിസ്ഥാന്റെ സയീദ് അൻവർ (1996ൽ 1595 റണ്‍സ്) എന്നിവരാണ് ഈ നേട്ടത്തിൽ മുന്‍പ് എത്തിയ മറ്റു ബാറ്റർമാർ. കൂട്ടുകെട്ട് ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ നാലാം വിക്കറ്റിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ശ്രേയസ് അയ്യറും കെ.എൽ. രാഹുലും നേടിയ 208 റണ്‍സ്. 2007 ലോകകപ്പിൽ നെതർലൻഡ്സിനെതിരേ ഓസ്ട്രേലിയയുടെ മൈക്കിൾ ക്ലാർക്കും ബ്രാഡ് ഹോജും ചേർന്ന് 204 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
ചരിത്രം ഏകദിന ലോകകപ്പിൽ ഒരു ടീമിന്റെ ആദ്യ അഞ്ച് ബാറ്റർമാർ 50ൽ അധികം റണ്‍സ് നേടുന്നത് ചരിത്രത്തിൽ ഇതാദ്യം. ഏകദിന ചരിത്രത്തിൽ ഇതു മൂന്നാം തവണയാണ് ഒരു ടീമിന്റെ ആദ്യ അഞ്ച് ബാറ്റർമാർ 50ൽ അധികം റണ്‍സ് സ്കോർ ചെയ്യുന്നത്. അതിവേഗം ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡ് ഇനി കെ.എൽ. രാഹുലിനു സ്വന്തം. 62-ാം പന്തിലായിരുന്നു രാഹുൽ സെഞ്ചുറി തികച്ചത്. ഈ ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരേ 63 പന്തിൽ സെഞ്ചുറി തികച്ച രോഹിത് ശർമയുടെ റിക്കാർഡാണ് രാഹുൽ മറികടന്നത്. 1983ൽ സിംബാബ്വെയ്ക്ക് എതിരേ കപിൽ ദേവ് 72 പന്തിൽ നേടിയ സെഞ്ചുറിയാണ് മൂന്നാം സ്ഥാനത്ത്. 50+ രോഹിതും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്കായി ആദ്യവിക്കറ്റിൽ 100 റണ്‍സ് നേടി. 2023 കലണ്ടർ വർഷത്തിൽ 20 ഇന്നിംഗ്സിൽനിന്ന് ഇത് 13-ാം തവണയാണ് രോഹിത്-ഗിൽ കൂട്ടുകെട്ട് 50+ സ്കോർ നേടുന്നത്. ഏകദിന ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ 50+ സ്കോർ എന്ന റിക്കാർഡിൽ ആദം ഗിൽക്രിസ്റ്റ്-മാത്യു ഹെയ്ഡൻ എന്നിവർക്കൊപ്പമെത്തി ഇവർ.
Source link