SPORTS
സംസ്ഥാന സ്കൂൾ ചെസ് ചാന്പ്യൻഷിപ് തുടങ്ങി

കൊച്ചി: തൃക്കാക്കര നൈപുണ്യ പബ്ലിക് സ്കൂളിൽ സംസ്ഥാന സ്കൂൾ ചെസ് ചാന്പ്യൻഷിപ്പ് തുടങ്ങി. 14 ജില്ലകളിലെ 375 സ്കൂളുകളിൽനിന്നായി 800 പേർ മാറ്റുരയ്ക്കും. സ്കൂൾ ഡയറക്ടർ റവ. ഡോ. ഡിസ്റ്റോ കദളിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ആറു മുതൽ 16 വയസു വരെ ആറു വിഭാഗങ്ങളിലായാണു മത്സരം. കേരളത്തിൽ ആദ്യമായി നടക്കുന്ന ചാന്പ്യൻഷിപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ബിഹാറിലെ ദേശീയ സ്കൂൾ ചെസ് ടൂർണമെന്റിൽ പങ്കെടുക്കാം.
Source link