ഫ്ളോറിഡ: ലോക ഫുട്ബോളറിനുള്ള എട്ടാം ബലോണ്‍ ദോർ നേടിയ അർജന്റൈൻ ഇതിഹാസതാരം ലയണൽ മെസിയെ അദ്ദേഹത്തിന്റെ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമി ആദരിച്ചു. ഫ്ളോറിഡയിൽ ന്യൂയോർക്ക് സിറ്റി എഫ്സിക്കെതിരേ നടന്ന സൗഹൃദ മത്സരത്തിലാണ് താരത്തെ ആദരിച്ചത്. മത്സരത്തിൽ ഇന്റർ മയാമി 2-1ന് തോറ്റു. മത്സരത്തിനുമുന്‍പുള്ള ആദരിക്കൽ ചടങ്ങിൽ മെസി ആരാധകർക്കു നന്ദിയറിയിച്ചു. ഒപ്പം ബലോണ്‍ ദോർ ഇന്റർ മയാമി ആരാധകർക്ക് സമർപ്പിക്കുകയും ചെയ്തു.
Source link