കോൽക്കത്ത: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തോറ്റുതുന്നംപാടി കിടന്ന ഇംഗ്ലണ്ടിന് ആശ്വാസം. അവസാന ലീഗ് മത്സരത്തിൽ പാക്കിസ്ഥാനെ 93 റണ്‍സിനു കീഴടക്കി നിലവിലെ ജേതാക്കൾ മടങ്ങി. പാക്കിസ്ഥാന്റെ വിദൂര സെമി ഫൈനൽ സാധ്യത തല്ലിത്തകർത്ത് ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 337 റണ്‍സ് നേടി. പാക്കിസ്ഥാന്റെ മറുപടി 43.3 ഓവറിൽ 244ൽ അവസാനിച്ചു. ആറു തോൽവിനേരിട്ട ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് നെതർലൻഡ്സിനെ പരാജയപ്പെടുത്തിയിരുന്നു.
ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ബെൻ സ്റ്റോക്സ് (76 പന്തിൽ 84), ജോ റൂട്ട് (72 പന്തിൽ 60), ജോണി ബെയർസ്റ്റൊ (61 പന്തിൽ 59) എന്നിവരുടെ മികവിലാണ് ഇഗ്ലണ്ട് 337 റണ്‍സ് നേടിയത്. പാക്കിസ്ഥാന്റെ ടോപ് സ്കോറർമാർ സൽമാൻ അലി (45 പന്തിൽ 51), ബാബർ അസം (45 പന്തിൽ 38) എന്നിവരാണ്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസർ ഡിവിഡ് വില്ലിയാണ് പ്ലെയർ ഓഫ് ദ മാച്ച്.
Source link