SPORTS

ഇ​​​ന്ത്യ-​​​നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് പോരാട്ടം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ട് മു​​​ത​​​ൽ


ബം​​​ഗ​​​ളൂ​​​രു: ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ന്‍റെ ലീ​​​ഗ് റൗ​​​ണ്ടി​​​ന് ഇ​​​ന്നു സ​​​മാ​​​പ​​​നം. ലീ​​​ഗ് റൗ​​​ണ്ടി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ ഇ​​​ന്ന് നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ നേ​​​രി​​​ടും. തു​​​ട​​​ർ​​​ച്ച​​​യാ​​​യ എ​​​ട്ടു ജ​​​യ​​​വു​​​മാ​​​യി പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്ന ഇ​​​ന്ത്യ​​​ക്ക്, സെ​​​മി ഫൈ​​​ന​​​ലി​​​നു മു​​​ന്പു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​ന്നു​​​ള്ള​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ ബാ​​​റ്റിം​​​ഗ്, ബൗ​​​ളിം​​​ഗ് ആ​​​ക്ര​​​മ​​​ണം നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് എ​​​ങ്ങ​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കും എ​​​ന്നാ​​​ണ് അ​​​റി​​​യേ​​​ണ്ട​​​ത്. സെ​​​മി​​​യി​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ നേ​​​രി​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് ക​​​ളി​​​ക്കാ​​​ർ​​​ക്ക് ഇ​​​ന്ത്യ വി​​​ശ്ര​​​മം ന​​​ൽ​​​കു​​​മോ എ​​​ന്ന​​​തും സു​​​പ്ര​​​ധാ​​​ന ചോ​​​ദ്യം. എ​​​ന്നാ​​​ൽ, ടീ​​​മി​​​ൽ മൊ​​​ത്ത​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ളൊ​​​ന്നും വ​​​രു​​​ത്തി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ രാ​​​ഹു​​​ൽ ദ്രാ​​​വി​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. എ​​​ങ്കി​​​ലും ക്യാ​​​പ്റ്റ​​​ൻ രോ​​​ഹി​​​ത് ശ​​​ർ​​​മ​​​, വി​​​രാ​​​ട് കോ​​​ഹ്‌ലി, ​​​ജ​​​സ്പ്രീ​​​ത് ബും​​​റ എ​​​ന്നി​​​വ​​​ർ​​​ക്കു വി​​​ശ്ര​​​മം ന​​​ൽ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. അ​​​ഞ്ചി​​​ന് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രേ​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ അ​​​വ​​​സാ​​​ന മ​​​ത്സ​​​രം. ആ​​​റു ദി​​​വ​​​സ​​​ത്തെ വി​​​ശ്ര​​​മ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​ന്ത്യ ഇ​​​ന്ന് ഇ​​​റ​​​ങ്ങു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ മു​​​ൻ​​​നി​​​ര​​​ക്കാ​​​ർ​​​ക്ക് വി​​​ശ്ര​​​മം ന​​​ൽ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

ഏ​​​ക​​​ദി​​​ന​​​ത്തി​​​ൽ സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​റി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​യ 49 സെ​​​ഞ്ചു​​​റി​​​ക്ക് ഒ​​​പ്പ​​​മെ​​​ത്തി​​​യ കോ​​​ഹ്‌ലി ​​​ഇ​​​ന്ന് 50-ാം ശ​​​ത​​​കം തി​​​ക​​​യ്ക്കു​​​മോ എ​​​ന്ന​​​തി​​​നും ക്രി​​​ക്ക​​​റ്റ് ലോ​​​കം കാ​​​ത്തി​​​രി​​​ക്കു​​​ന്നു. മൂ​​​ന്നാമ​​ങ്കം ഇ​​​ന്ത്യ​​​യും നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സും ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​​ൽ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത് മൂ​​​ന്നാം ത​​​വ​​​ണ. മു​​​ന്പ് ര​​​ണ്ടു ത​​​വ​​​ണ​​​യും ലോ​​​ക​​​ക​​​പ്പ് വേ​​​ദി​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​രു​​​ടീ​​​മും നേ​​​ർ​​​ക്കു​​​നേ​​​ർ ഇ​​​റ​​​ങ്ങി​​​യ​​​ത്. ര​​​ണ്ട് മ​​​ത്സ​​​ര​​​ത്തി​​​ലും ഇ​​​ന്ത്യ​​​ക്കാ​​​യി​​​രു​​​ന്നു ജ​​​യം. 2003 ലോ​​​ക​​​ക​​​പ്പി​​​ൽ 68 റ​​​ണ്‍സി​​​നും 2011 ലോ​​​ക​​​ക​​​പ്പി​​​ൽ അ​​​ഞ്ച് വി​​​ക്ക​​​റ്റി​​​നും ​ഇ​ന്ത്യ ജ​യി​ച്ചു.


Source link

Related Articles

Back to top button