SPORTS

സെ​​​മി സ്റ്റൈ​​​ൽ


മുംബൈ: ട്വി​​​സ്റ്റി​​​നായി കാ​​​ത്തി​​​രു​​​ന്ന​​​വ​​​ർ​​​ക്കു നി​​​രാ​​​ശ. ഐ​​​സി​​​സി പു​​​രു​​​ഷ ഏ​​​ക​​​ദി​​​ന 2023 ലോ​​​ക​​​ക​​​പ്പ് സെ​​​മി ഫൈ​​​ന​​​ലി​​​ൽ ഇ​​​ന്ത്യ, ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ല​​​ൻ​​​ഡ് ടീ​​​മു​​​ക​​​ൾ കൊ​​​ന്പു​​​കോ​​​ർ​​​ക്കും. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന അ​​​വ​​​സാ​​​ന ലീ​​​ഗ് പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഇം​​​ഗ്ല​​​ണ്ടി​​​നെ വ​​​ൻ മാ​​​ർ​​​ജി​​​നി​​​ൽ കീ​​​ഴ​​​ട​​​ക്കി പാ​​​ക്കി​​​സ്ഥാ​​​ൻ സെ​​​മി​​​യി​​​ലെ​​​ത്തു​​​മെ​​​ന്ന വി​​​ദൂ​​​ര പ്ര​​​തീ​​​ക്ഷ ടോ​​​സ് ഇ​​​ട്ട​​​പ്പോ​​​ൾ​​​ത​​​ന്നെ അ​​​വ​​​സാ​​​നി​​​ച്ചു. 287 റ​​​ണ്‍സി​​​ന് അ​​​ല്ലെ​​​ങ്കി​​​ൽ 3.4 ഓ​​​വ​​​റി​​​ൽ 150 എ​​​ടു​​​ത്ത് ജ​​​യി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ പാ​​​ക്കി​​​സ്ഥാ​​​ന് സെ​​​മി സാ​​​ധ്യ​​​ത ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. ടോ​​​സ് നേ​​​ടി​​​യ ഇം​​​ഗ്ല​​​ണ്ട് ബാ​​​റ്റിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തോ​​​ടെ ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ന്‍റെ സെ​​​മി ഫൈ​​​ന​​​ൽ ചി​​​ത്രം വ്യ​​​ക്ത​​​മാ​​​യി. ബു​​​ധ​​​നാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ സെ​​​മി​​​യി​​​ൽ ഇ​​​ന്ത്യ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ത​​​മ്മി​​​ൽ ഏ​​​റ്റു​​​മു​​​ട്ടും. ഓ​​​സ്ട്രേ​​​ലി​​​യ​​​യും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യും ത​​​മ്മി​​​ൽ വ്യാ​​​ഴാ​​​ഴ്ച ര​​​ണ്ടാം സെ​​​മി അ​​​ര​​​ങ്ങേ​​​റും. ഇ​​​ന്ത്യ-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ് ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച ടീ​​​മാ​​​ണ് ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഇ​​​ന്ത്യ. ലീ​​​ഗ് റൗ​​​ണ്ടി​​​ൽ ഇ​​​ന്ന് അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ​​​തി​​​രേ ഇ​​​ന്ത്യ ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഒ​​​ന്പ​​​താം ജ​​​യ​​​മാ​​​ണ് ആ​​​രാ​​​ധ​​​ക​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ 2023 ഏ​​​ഷ്യാ​​​ക​​​പ്പും ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യും സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് ടീം ​​​ഇ​​​ന്ത്യ ലോ​​​ക​​​ക​​​പ്പ് പോ​​​രാ​​​ട്ട​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. ലോ​​​ക​​​ക​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഷെ​​​ഡ്യൂ​​​ൾ ചെ​​​യ്ത ര​​​ണ്ടു സ​​​ന്നാ​​​ഹ​​​മ​​​ത്സ​​​ര​​​വും മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ത്യ​​​ക്ക് ന​​​ഷ്ട​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ, ഓ​​​സ്ട്രേ​​​ലി​​​യ​​​യെ 66 റ​​​ണ്‍സി​​​നു കീ​​​ഴ​​​ട​​​ക്കി ഇ​​​ന്ത്യ ലോ​​​ക​​​ക​​​പ്പ് പോ​​​രാ​​​ട്ട​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു. 97 റ​​​ണ്‍സു​​​മാ​​​യി പു​​​റ​​​ത്താ​​​കാ​​​തെ​​​നി​​​ന്ന കെ.​​​എ​​​ൽ. രാ​​​ഹു​​​ലാ​​​യി​​​രു​​​ന്നു ഓ​​​സീ​​​സി​​​നെ​​​തി​​​രേ ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യ​​​ശി​​​ൽ​​​പ്പി. തു​​​ട​​​ർ​​​ന്ന് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ (എ​​​ട്ടു വി​​​ക്ക​​​റ്റ്), പാ​​​ക്കി​​​സ്ഥാ​​​ൻ (ഏ​​​ഴു വി​​​ക്ക​​​റ്റ്), ബം​​​ഗ്ലാ​​​ദേ​​​ശ് (ഏ​​​ഴു വി​​​ക്ക​​​റ്റ്), ന്യൂ​​​സി​​​ല​​​ൻ​​​ഡ് (നാ​​​ലു വി​​​ക്ക​​​റ്റ്), ഇം​​​ഗ്ല​​​ണ്ട് (100 റ​​​ണ്‍സ്), ശ്രീ​​​ല​​​ങ്ക (302 റ​​​ണ്‍സ്), ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക (243 റ​​​ണ്‍സ്) ടീ​​​മു​​​ക​​​ളെ​​​യും ഇ​​​ന്ത്യ നി​​​ലം​​​പ​​​രി​​​ശാ​​​ക്കി. ആ​​​ധി​​​കാ​​​രി​​​ക ജ​​​യ​​​ത്തോ​​​ടെ ലീ​​​ഗ് ചാ​​​ന്പ്യന്മാ​​​രാ​​​യാ​​​ണ് സെ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ കു​​​തി​​​പ്പ്. കി​​​രീ​​​ട​​​വ​​​ഴി​​​യി​​​ൽ ഇ​​​ന്ത്യ​​​ക്കു മു​​​ന്നി​​​ലെ ഏ​​​റ്റ​​​വും വലിയ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ന്യൂ​​​സി​​​ല​​​ൻ​​​ഡ് എ​​​ന്നാ​​​യി​​​രു​​​ന്നു ലോ​​​ക​​​ക​​​പ്പി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലെ നി​​​രീ​​​ക്ഷ​​​ണം. ഇം​​​ഗ്ല​​​ണ്ടി​​​നെ ഒ​​​ന്പ​​​ത് വി​​​ക്ക​​​റ്റി​​​നു കീ​​​ഴ​​​ട​​​ക്കി​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ ത​​​ക​​​ർ​​​പ്പ​​​ൻ തു​​​ട​​​ക്കം​​​ത​​​ന്നെ കാ​​​ര​​​ണം. തു​​​ട​​​ർ​​​ന്ന്, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് (99 റ​​​ണ്‍സ്), ബം​​​ഗ്ലാ​​​ദേ​​​ശ് (എ​​​ട്ടു വി​​​ക്ക​​​റ്റ്), അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ (149 റ​​​ണ്‍സ്) ടീ​​​മു​​​ക​​​ളെ ന്യൂ​​​സി​​​ല​​​ൻ​​​ഡ് കീ​​​ഴ​​​ട​​​ക്കി. ഒ​​​ക്‌ടോ​​​ബ​​​ർ 22ന് ​​​ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ കി​​​വീ​​​സി​​​ന്‍റെ ക​​​ഷ്ട​​​കാ​​​ലം തു​​​ട​​​ങ്ങി. തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലു ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം അ​​​ഞ്ചാം മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യോ​​​ട് നാ​​​ലു വി​​​ക്ക​​​റ്റ് തോ​​​ൽ​​​വി. ഓ​​​സ്ട്രേ​​​ലി​​​യ (അ​​​ഞ്ചു റ​​​ണ്‍സ്), ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക (190 റ​​​ണ്‍സ്), പാ​​​ക്കി​​​സ്ഥാ​​​ൻ (21 റ​​​ണ്‍സ്) ടീ​​​മു​​​ക​​​ളോ​​​ടും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലു ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള, നാ​​​ലു ​​​തോ​​​ൽ​​​വി​​​ക​​​ളോ​​​ടെ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ സെ​​​മി ഫൈ​​​ന​​​ൽ പ്ര​​​വേ​​​ശം തു​​​ലാ​​​സി​​​ലാ​​​യി.

ഒ​​​ടു​​​വി​​​ൽ അ​​​വ​​​സാ​​​ന ലീ​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​യെ അ​​​ഞ്ചു വി​​​ക്ക​​​റ്റി​​​നു കീ​​​ഴ​​​ട​​​ക്കി സെ​​​മി ഫൈ​​​ന​​​ലി​​​ലേ​​​ക്ക്. നേ​​​ർ​​​ക്കു​​​നേ​​​ർ (ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ൽ) ആ​​​കെ മ​​​ത്സ​​​രം: 10 ഇ​​​ന്ത്യ ജ​​​യം: 04 ന്യൂ​​​സി​​​ല​​​ൻ​​​ഡ് ജ​​​യം: 05 ഫ​​​ല​​​മി​​​ല്ല: 01 ഇ​​​ന്ത്യ ഉ​​​യ​​​ർ​​​ന്ന സ്കോ​​​ർ: 274 ന്യൂ​​​സി​​​ല​​​ൻ​​​ഡ് ഉ​​​യ​​​ർ​​​ന്ന സ്കോ​​​ർ: 273 ഇ​​​ന്ത്യ കു​​​റ​​​ഞ്ഞ സ്കോ​​​ർ: 150 ന്യൂ​​​സി​​​ല​​​ൻ​​​ഡ് കു​​​റ​​​ഞ്ഞ സ്കോ​​​ർ: 146 ഓസീസ്-പ്രോട്ടീസ്‌ ഐ​​​സി​​​സി ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ൽ ഇ​​​തു​​​വ​​​രെ ഫൈ​​​ന​​​ലി​​​ൽ പ്ര​​​വേ​​​ശി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്ന നി​​​ർ​​​ഭാ​​​ഗ്യ റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്താ​​​ൻ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കു സാ​​​ധി​​​ക്കു​​​മോ? പ്രോ​​​ട്ടീ​​​സ് ആ​​​രാ​​​ധ​​​ക​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ത് അ​​​ഞ്ചാം ത​​​വ​​​ണ​​​യാ​​​ണ് ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക സെ​​​മി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ സെ​​​മി​​​യി​​​ൽ ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യും. 1999 സെ​​​മി​​​യി​​​ൽ ഇ​​​രു​​​ടീ​​​മും നേ​​​ർ​​​ക്കു​​​നേ​​​ർ വ​​​ന്ന​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ നി​​​ർ​​​ഭാ​​​ഗ്യം ക്രി​​​ക്ക​​​റ്റ് ലോ​​​കം ശ​​​രി​​​ക്കു ക​​​ണ്ട​​​ത്. 214 റ​​​ണ്‍സ് ല​​​ക്ഷ്യ​​​ത്തി​​​നാ​​​യി ക്രീ​​​സി​​​ലെ​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക 49.4 ഓ​​​വ​​​റി​​​ൽ 213ന് ​​​പു​​​റ​​​ത്താ​​​യി മ​​​ത്സ​​​രം സ​​​മ​​​നി​​​ല​​​യി​​​ൽ. സൂ​​​പ്പ​​​ർ സി​​​ക്സി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യേ​​​ക്കാ​​​ൾ മു​​​ന്നി​​​ലാ​​​യി​​​രു​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ ഫൈ​​​ന​​​ലി​​​ലേ​​​ക്കു മു​​​ന്നേ​​​റി. 2007 സെ​​​മി​​​യി​​​ൽ 149നു ​​​പു​​​റ​​​ത്താ​​​യി ഏ​​​ഴു വി​​​ക്ക​​​റ്റി​​​ന്‍റെ ദ​​​യ​​​നീ​​​യ തോ​​​ൽ​​​വി. 2023 ലോ​​​ക​​​ക​​​പ്പി​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഇ​​​തു​​​വ​​​രെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കാ​​​ഴ്ച​​​വ​​​ച്ച​​​ത്. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നോ​​​ടും (38 റ​​​ണ്‍സ്) ഇ​​​ന്ത്യ​​​യോ​​​ടും (243 റ​​​ണ്‍സ്) തോ​​​ൽ​​​വി വ​​​ഴ​​​ങ്ങി​​​യ​​​തൊ​​​ഴി​​​ച്ചാ​​​ൽ മ​​​റ്റൊ​​​രു ടീ​​​മി​​​നു മു​​​ന്നി​​​ലും പ്രോ​​​ട്ടീ​​​സ് ത​​​ല താ​​​ഴ്ത്തി​​​യി​​​ല്ല. ശ്രീ​​​ല​​​ങ്ക (102 റ​​​ണ്‍സ്), ഓ​​​സ്ട്രേ​​​ലി​​​യ (134 റ​​​ണ്‍സ്), ഇം​​​ഗ്ല​​​ണ്ട് (229 റ​​​ണ്‍സ്), ബം​​​ഗ്ലാ​​​ദേ​​​ശ് (149 റ​​​ണ്‍സ്), പാ​​​ക്കി​​​സ്ഥാ​​​ൻ (ഒ​​​രു വി​​​ക്ക​​​റ്റ്), ന്യൂ​​​സി​​​ല​​​ൻ​​​ഡ് (190 റ​​​ണ്‍സ്), അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ (അ​​​ഞ്ചു വി​​​ക്ക​​​റ്റ്) ടീ​​​മു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യാ​​​ണു ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ സെ​​​മി പ്ര​​​വേ​​​ശം. അ​​​തേ​​​സ​​​മ​​​യം, ആ​​​ദ്യ ര​​​ണ്ടു മ​​​ത്സ​​​ര​​​വും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട് പോ​​​യി​​​ന്‍റ് പ​​​ട്ടി​​​ക​​​യു​​​ടെ പി​​​ന്നി​​​ലാ​​​യ​​​ശേ​​​ഷ​​​മാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ സെ​​​മി​​​യി​​​ലേ​​​ക്കു കു​​​തി​​​ച്ചെ​​​ത്തി​​​യ​​​ത്; അ​​​തും തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​ഴു ജ​​​യ​​​ങ്ങ​​​ളോ​​​ടെ. ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്ക്കെ​​​തി​​​രേ ലീ​​​ഗ് റൗ​​​ണ്ടി​​​ൽ 134 റ​​​ണ്‍സി​​​ന്‍റെ ദ​​​യ​​​നീ​​​യ തോ​​​ൽ​​​വി വ​​​ഴ​​​ങ്ങി​​​യ ഓ​​​സ്ട്രേ​​​ലി​​​യ, ഇ​​​ന്ത്യ​​​യോ​​​ട് ആ​​​റു വി​​​ക്ക​​​റ്റി​​​നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ശ്രീ​​​ല​​​ങ്ക (അ​​​ഞ്ചു വി​​​ക്ക​​​റ്റ്), പാ​​​ക്കി​​​സ്ഥാ​​​ൻ (62 റ​​​ണ്‍സ്), നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് (309 റ​​​ണ്‍സ്), ന്യൂ​​​സി​​​ല​​​ൻ​​​ഡ് (അ​​​ഞ്ചു റ​​​ണ്‍സ്), ഇം​​​ഗ്ല​​​ണ്ട് (33 റ​​​ണ്‍സ്), അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ (മൂ​​​ന്നു വി​​​ക്ക​​​റ്റ്), ബം​​​ഗ്ലാ​​​ദേ​​​ശ് (എ​​​ട്ടു വി​​​ക്ക​​​റ്റ്) ടീ​​​മു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ജ​​​യ​​​ത്തി​​​ലൂ​​​ടെ സെ​​​മി​​​യി​​​ൽ. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ​​​തി​​​രേ ഇ​​​ര​​​ട്ട സെ​​​ഞ്ചു​​​റി​​​യി​​​ലൂ​​​ടെ ടീ​​​മി​​​നെ ഒ​​​റ്റ​​​യ്ക്കു ജ​​​യ​​​ത്തി​​​ലെ​​​ത്തി​​​ച്ച ഗ്ലെ​​​ൻ മാ​​​ക്സ്‌വെ​​​ൽ ച​​​രി​​​ത്ര​​​ത്താ​​​ളു​​​ക​​​ളി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം. നേ​​​ർ​​​ക്കു​​​നേ​​​ർ (ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ൽ) ആ​​​കെ മ​​​ത്സ​​​രം: 07 ഓ​​​സീ​​​സ് ജ​​​യം: 03 ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ജ​​​യം: 03 ടൈ: 01 ​​​ഓ​​​സീ​​​സ് ഉ​​​യ​​​ർ​​​ന്ന സ്കോ​​​ർ: 377 ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക ഉ​​​യ​​​ർ​​​ന്ന സ്കോ​​​ർ: 325 ഓ​​​സീ​​​സ് കു​​​റ​​​ഞ്ഞ സ്കോ​​​ർ: 153 ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക കു​​​റ​​​ഞ്ഞ സ്കോ​​​ർ: 149


Source link

Related Articles

Back to top button