ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര ഒ​​​ക്‌ടോബറിന്‍റെ താ​​​രം


ന്യൂ​​​ഡ​​​ൽ​​​ഹി: ന്യൂ​​​സി​​​ല​​​ൻ​​​ഡ് താ​​​രം ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര ഐ​​​സി​​​സി​​​യു​​​ടെ ഒ​​​ക്‌ടോ​​​ബ​​​ർ മാ​​​സ​​​ത്തെ മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​ര​​​ൻ. ലോ​​​ക​​​ക​​​പ്പ് ലീ​​​ഗ് ഘ​​​ട്ട​​​ത്തി​​​ലെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണു യു​​​വ​​​താ​​​ര​​​ത്തെ നേ​​​ട്ട​​​ത്തി​​​ന​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ പേ​​​സ​​​ർ ജ​​​സ്പ്രീ​​​ത് ബും​​​റ​​​യെ​​​യും ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ വി​​​ക്ക​​​റ്റ് കീ​​​പ്പ​​​ർ ക്വി​​​ന്‍റ​​​ണ്‍ ഡി ​​​കോ​​​ക്കി​​​നെ​​​യും മ​​​റി​​​ക​​​ട​​​ന്നാ​​​ണു ര​​​വീ​​​ന്ദ്ര​​​യു​​​ടെ നേ​​​ട്ടം. ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രെ പു​​​റ​​​ത്താ​​​കാ​​​തെ 123 റ​​​ണ്‍സ​​​ടി​​​ച്ച താ​​​രം, ഇ​​​തു​​​വ​​​രെ 70.62 റ​​​ണ്‍സ് ശ​​​രാ​​​ശ​​​രി​​​യി​​​ൽ 565 റ​​​ണ്‍സ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

ആ​​​ദ്യ ലോ​​​ക​​​ക​​​പ്പി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റ​​​ണ്‍സ് നേ​​​ടു​​​ന്ന താ​​​ര​​​മെ​​​ന്ന നേ​​​ട്ട​​​വും 25 വ​​​യ​​​സി​​​നു​​​മു​​​ന്പ് ഒ​​​റ്റ ലോ​​​ക​​​ക​​​പ്പി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റ​​​ണ്‍സ് നേ​​​ടി​​​യ താ​​​ര​​​മെ​​​ന്ന സ​​​ച്ചി​​​ൻ തെ ണ്ടു​​​ൽ​​​ക്ക​​​റു​​​ടെ (523) റി​​​ക്കാ​​​ർ​​​ഡും ഈ ​​​കു​​​തി​​​പ്പി​​​ൽ ര​​​വീ​​​ന്ദ്ര മ​​​റി​​​ക​​​ട​​​ന്നു.


Source link

Exit mobile version