SPORTS

ശ്രീ​​​ല​​​ങ്ക​​​യ്ക്ക് വി​​​ല​​​ക്ക്


മും​​​ബൈ: ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡി​​​ന്‍റെ അം​​​ഗ​​​ത്വം ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക്രി​​​ക്ക​​​റ്റ് കൗ​​​ണ്‍സി​​​ൽ (ഐ​​​സി​​​സി) അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡി​​​ൽ സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ഐ​​​സി​​​സി ബോ​​​ർ​​​ഡ് യോ​​​ഗ​​​മാ​​​ണു വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​തോ​​​ടെ വി​​​ല​​​ക്ക് പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഐ​​​സി​​​സി ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ ശ്രീ​​​ല​​​ങ്ക​​​യ്ക്കു പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​വി​​​ല്ല.

ലോ​​​ക​​​ക​​​പ്പി​​​ലെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ശ്രീ​​​ല​​​ങ്ക​​​ൻ ക്രി​​​ക്ക​​​റ്റ് ക​​​മ്മി​​​റ്റി​​​യെ കാ​​​യി​​​ക​​​മ​​​ന്ത്രി റോ​​​ഷ​​​ൻ ര​​​ണ​​​സിം​​​ഗെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ർ​​​ജു​​​ന ര​​​ണ​​​തും​​​ഗെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി പു​​​തി​​​യ ഇ​​​ട​​​ക്കാ​​​ല ക​​​മ്മി​​​റ്റി​​​യെ​​​യും നി​​​യ​​​മി​​​ച്ചു. പി​​​ന്നാ​​​ലെ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ട കോ​​​ടതി പ​​​ഴ​​​യ സ​​​മി​​​തി​​​യെ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.


Source link

Related Articles

Back to top button