പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്ന് ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ


കോ​​​ൽ​​​ക്ക​​​ത്ത: ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ സെ​​​മി ഫൈ​​​ന​​​ൽ ന​​​ട​​​ക്കു​​​മോ? ഇ​​​ന്ന​​​റി​​​യാം. അ​​​തി​​​നു​​​ പ​​​ക്ഷേ, അ​​​ദ്ഭു​​​ത​​​ങ്ങ​​​ൾ സം​​​ഭ​​​വി​​​ക്ക​​​ണം. അ​​​ഞ്ചാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ലീ​​​ഗ് റൗ​​​ണ്ടി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഇം​​​ഗ്ല​​​ണ്ടാ​​​ണ് എ​​​തി​​​രാ​​​ളി​. ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടു​​​ മു​​​ത​​​ൽ ഈ​​​ഡ​​​ൻ ഗാ​​​ർ​​​ഡ​​​ൻ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന മ​​​ത്സ​​​രം സ്റ്റാ​​​ർ സ്പോ​​​ർ​​​ട്സി​​​ലും ഡി​​​സ്നി+ ഹോ​​​ട്ട്സ്റ്റാ​​​റി​​​ലും ത​​​ത്സ​​​മ​​​യം.സെ​​​മി ഫൈ​​​ന​​​ൽ യോ​​​ഗ്യ​​​ത നേ​​​ടാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​നു മു​​​ന്നി​​​ൽ വ​​​ൻ ക​​​ട​​​ന്പ​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബൗ​​​ൾ ചെ​​​യ്യേ​​​ണ്ടി​​​വ​​​ന്നാ​​​ൽ ക​​​ളി​​​ക്കു​​​മു​​​ന്പു​​​ത​​​ന്നെ സെ​​​മി​​​യി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യ​​​ട​​​യും. ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്താ​​​ൽതന്നെ അ​​​ദ്ഭു​​​തജ​​​യം നേ​​​ട​​​ണ​​​മെ​​​ന്ന സ്ഥി​​​തി​​​യി​​​ലാ​​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ. റണ്‍റേറ്റ് കടമ്പ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ റ​​​ണ്‍റേ​​​റ്റ് മ​​​റി​​​ക​​​ട​​​ന്ന് നാ​​​ലാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യാ​​​ലേ പാ​​​ക്കി​​​സ്ഥാ​​​നു സെ​​​മി പ്ര​​​തീ​​​ക്ഷ​​​യു​​​ള്ളൂ. ഒ​​​ന്പ​​​ത് ക​​​ളി​​​യി​​​ൽ 10 പോ​​​യി​​​ന്‍റു​​​മാ​​​യി നാ​​​ലാ​​​മ​​​തു​​​ള്ള ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന് +0.743 ആ​​​ണ് റ​​​ണ്‍റേ​​​റ്റ്. പാ​​​ക്കി​​​സ്ഥാ​​​ന്‍റേ​​ത് എ​​​ട്ടു ക​​​ളി​​​യി​​​ൽ എ​​​ട്ടു പോ​​​യി​​​ന്‍റു​​​മാ​​​യി +0.036ഉം. ​​​കി​​​വീ​​​സി​​​ന്‍റെ റ​​​ണ്‍റേ​​​റ്റ് മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പാ​​​ക്കി​​​സ്ഥാ​​​ൻ ഇം​​​ഗ്ല​​​ണ്ടി​​​നെ 287 റ​​​ണ്‍സി​​​നു തോ​​​ൽ​​​പ്പി​​​ക്ക​​​ണം. ര​​​ണ്ടാ​​​മ​​​ത് ബാ​​​റ്റ് ചെ​​​യ്താ​​​ൽ 3.4 ഓ​​​വ​​​റി​​​ൽ 150 റ​​​ണ്‍സ് ചേ​​​സ് ചെ​​​യ്യ​​​ണം. ഇ​​​ത് അ​​​സാ​​​ധ്യ​​​മാ​​​ണ്. മ​​​റു​​​വ​​​ശ​​​ത്തു​​​ള്ള ഇം​​​ഗ്ല​​​ണ്ടി​​​നാ​​​ണെ​​​ങ്കി​​​ൽ ഈ ​​​മ​​​ത്സ​​​രം ജ​​​യി​​​ച്ചേ പ​​​റ്റൂ. തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​ഞ്ചു തോ​​​ൽ​​​വി​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ ക​​​ളി​​​യി​​​ൽ ജ​​​യി​​​ച്ച ഇം​​​ഗ്ല​​​ണ്ട് ഏ​​​ഴാം സ്ഥാ​​​ന​​​ത്തെ​​​ത്തി. ഈ ​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ർ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ നി​​​ല​​​വി​​​ലെ ലോ​​​ക​​​ക​​​പ്പ് ജേ​​​താ​​​ക്ക​​​ൾ​​​ക്കു ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗ് യോ​​​ഗ്യ​​​ത ല​​​ഭി​​​ക്കൂ.

പ്രകടനം ശരാശരി പ​​​രി​​​ക്കു​ ഭേ​​​ദ​​​മാ​​​യി തി​​​രി​​​ച്ചെ​​​ത്തി​​​യ ഓ​​​പ്പ​​​ണിം​​​ഗ് ബാ​​​റ്റ​​​ർ ഫ​​​ഖ​​​ർ സ​​​മാ​​​ൻ ന​​​ല്കു​​​ന്ന സ്ഫോ​​​ട​​​നാ​​​ത്മ​​​ക തു​​​ട​​​ക്ക​​​ത്തി​​​ലാ​​​ണു പാ​​​ക്കി​​​സ്ഥാ​​​ന്‍റെ സെ​​​മി​​പ്ര​​​തീ​​​ക്ഷ​​​ക​​​ൾ. ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ​​​തി​​​രേ ജ​​​യി​​​ച്ച മ​​​ത്സ​​​ര​​​ത്തി​​​ൽ 81 റ​​​ണ്‍സും ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നെ ഡ​​​ക്ക് വ​​​ർ​​​ത്ത് ലൂ​​​യി​​​സ് നി​​​യ​​​മ​​​പ്ര​​​കാ​​​രം 21 റ​​​ണ്‍സി​​​നു തോ​​​ൽ​​​പ്പി​​​ച്ച മ​​​ത്സ​​​ര​​​ത്തി​​​ൽ 81 പ​​​ന്തി​​​ൽ 126 റ​​​ണ്‍സു​​​മാ​​​ണു സ​​​മാ​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ. ഈ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഇം​​​ഗ്ല​​​ണ്ടി​​​ന്‍റേ​​തു​​​പോ​​​ലെ​​​ത​​​ന്നെ പാ​​​ക്കി​​​സ്ഥാ​​​ൻ ബൗ​​​ളിം​​​ഗും ശ​​​രാ​​​ശ​​​രി​​​യി​​​ലും താ​​​ഴെ​​​യാ​​​ണ്. ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു മു​​​ന്പ് ന​​​സീം ഷാ​​​യ്ക്കേ​​​റ്റ പ​​​രി​​​ക്ക് പാ​​​ക് പേ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തെ ബാ​​​ധി​​​ച്ചു. ഷ​​​ഹീ​​​ൻ അ​​​ഫ്രീ​​​ദി​​​യും ഹാ​​​രി​​​സ് റൗ​​​ഫും റ​​​ണ്‍സ് വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ മ​​​ടി​​കാ​​​ട്ടു​​​ന്നി​​​ല്ല. സ്പി​​​ന്ന​​​ർ​​​മാ​​​ർ ക​​​ളി​​​യി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും മാ​​​റ്റ​​​മു​​​ണ്ടാ​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ വി​​​ര​​​ളം. ലോ​​​ക​​​ക​​​പ്പി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റ​​​ണ്‍സ് നേ​​​ടി​​​യി​​​ട്ടു​​​ള്ള ആ​​​ദ്യ പ​​​ത്തു ​പേ​​​രി​​​ലു​​​ള്ള ഏ​​​ക ഇം​​​ഗ്ലീ​​​ഷ് ബാ​​​റ്റ​​​ർ ഡേ​​​വി​​​ഡ് മ​​​ലാ​​​ൻ (373) മാ​​​ത്ര​​​മാ​​​ണ്. മ​​​റ്റു ബാ​​​റ്റ​​​ർ​​​മാ​​​രാ​​​യ ജോ ​​​റൂ​​​ട്ട്, ജോ​​​ണി ബെ​​​യ​​​ർ​​​സ്റ്റോ, ഹാ​​​രി ബ്രൂ​​​ക്ക്, ജോ​​​സ് ബ​​ട്‌​​ല​​ർ എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്നു കാ​​​ര്യ​​​മാ​​​യ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ല്ല. ബെ​​​ൻ സ്റ്റോ​​​ക്സ് നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​നെ​​​തി​​​രേ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ​​​താ​​​ണ് ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ ഏ​​​ക നേ​​ട്ടം.


Source link

Exit mobile version