കരപറ്റി കിവി


ബം​​​ഗ​​​ളൂ​​​രു: ഐ​​​സി​​​സി 2023 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​ദ്യ സെ​​​മി​​ഫൈ​​​ന​​​ലി​​​ൽ ഇ​​​ന്ത്യ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ഏ​​​റ്റു​​​മു​​​ട്ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത 96 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു. ലീ​​​ഗ് റൗ​​​ണ്ടി​​​ലെ ത​​​ങ്ങ​​​ളു​​​ടെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡ് അ​​​ഞ്ചു വി​​​ക്ക​​​റ്റി​​​നു ശ്രീ​​​ല​​​ങ്ക​​​യെ കീ​​​ഴ​​​ട​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണി​​​ത്. തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലു തോ​​​ൽ​​​വി​​​ക്കു​​​ശേ​​​ഷം കി​​​വീ​​​സി​​​ന്‍റെ ജ​​​യ​​​ത്തി​​​ലേ​​​ക്കു​​​ള്ള തി​​​രി​​​ച്ചു​​​വ​​​ര​​​വാ​​​യി​​​രു​​​ന്നു എം. ​​​ചി​​​ന്ന​​​സ്വാ​​​മി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ക​​​ണ്ട​​​ത്. സ്കോ​​​ർ: ശ്രീ​​​ല​​​ങ്ക 46.4 ഓ​​​വ​​​റി​​​ൽ 171. ന്യൂ​​​സി​​​ല​​​ൻ​​​ഡ് 23.2 ഓ​​​വ​​​റി​​​ൽ 172/5. ടോ​​​സ് നേ​​​ടി ബൗ​​​ളിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ തീ​​​പാ​​​റു​​​ന്ന ഏ​​​റി​​​നു മു​​​ന്നി​​​ൽ ല​​​ങ്ക​​​യു​​​ടെ മു​​​ൻ​​​നി​​​ര നി​​​ലം​​​പ​​​രി​​​ശാ​​​യി. പ​​​തും നി​​​സാ​​​ങ്ക (2), കു​​​ശാ​​​ൽ മെ​​​ൻ​​​ഡി​​​സ് (6), സ​​​ധീ​​​ര സ​​​മ​​​ര​​​വി​​​ക്ര​​​മ (1), ച​​​രി​​​ത് അ​​​സ​​​ല​​​ങ്ക (8) എ​​​ന്നി​​​വ​​​ർ പു​​​റ​​​ത്താ​​​യ​​​പ്പോ​​​ൾ ല​​​ങ്ക​​​ൻ സ്കോ​​​ർ 8.2 ഓ​​​വ​​​റി​​​ൽ 70/4. 28 പ​​​ന്തി​​​ൽ ര​​​ണ്ടു സി​​​ക്സും ഒ​​​ന്പ​​​ത് ഫോ​​​റും അ​​​ട​​​ക്കം 51 റ​​​ണ്‍സ് നേ​​​ടി​​​യ കു​​​ശാ​​​ൽ പെ​​​രേ​​​ര​​​യാ​​​ണു ല​​​ങ്ക​​​ൻ ഇ​​​ന്നിം​​​ഗ്സി​​​ലെ ടോ​​​പ് സ്കോ​​​റ​​​ർ. 91 പ​​​ന്തി​​​ൽ 38 റ​​​ണ്‍സു​​​മാ​​​യി പു​​​റ​​​ത്താ​​​കാ​​​തെ ​നി​​​ന്ന മ​​​ഹേ​​​ഷ് തീ​​​ക്‌ഷ​​​ണ​​​യും 48 പ​​​ന്തി​​​ൽ 19 റ​​​ണ്‍സ് നേ​​​ടി​​​യ ദി​​​ൽ​​​ഷ​​​ൻ മ​​​ധു​​​ശ​​​ങ്ക​​​യു​​​മാ​​​ണു ശ്രീ​​​ല​​​ങ്ക​​​ൻ സ്കോ​​​ർ 171ൽ ​​​എ​​​ത്തി​​​ച്ച​​​ത്. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നു​​​വേ​​​ണ്ടി ട്രെ​​​ന്‍റ് ബോ​​​ൾ​​​ട്ട് 10 ഓ​​​വ​​​റി​​​ൽ 37 റ​​​ണ്‍സ് വ​​​ഴ​​​ങ്ങി മൂ​​​ന്നും മി​​​ച്ച​​​ൽ സാ​​​ന്‍റ്ന​​​ർ, ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര, ലോ​​​ക്കീ ഫെ​​​ർ​​​ഗൂ​​​സ​​​ണ്‍ എ​​​ന്നി​​​വ​​​ർ ര​​​ണ്ടു വി​​​ക്ക​​​റ്റ് വീ​​​ത​​​വും സ്വ​​​ന്ത​​​മാ​​​ക്കി.

സച്ചിനെ പിന്തള്ളി രചിന്‍ പേ​​​രി​​​നൊ​​​പ്പ​​​മു​​​ള്ള ഇ​​​തി​​​ഹാ​​​സ താ​​​രം സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​റി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​ക്കി ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര. സ​​​ച്ചി​​​ൻ-​​​രാ​​​ഹു​​​ൽ ദ്രാ​​​വി​​​ഡ് എ​​​ന്നി​​​വ​​​രു​​​ടെ പേ​​​ര് ചേ​​​ർ​​​ത്താ​​​ണു മ​​ക​​ന് ര​​​ചി​​ൻ എ​​ന്നു മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പേ​​രി​​ട്ട​​​ത്. ഒ​​​രു ലോ​​​ക​​​ക​​​പ്പ് എ​​​ഡി​​​ഷ​​​നി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റ​​​ണ്‍സ് നേ​​​ടു​​​ന്ന 25 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള ബാ​​​റ്റ​​​ർ എ​​​ന്ന സ​​​ച്ചി​​​ന്‍റെ (1996ൽ 523 ​​​റ​​​ണ്‍സ്) റി​​​ക്കാ​​​ർ​​​ഡാ​​​ണ് ര​​​ചി​​​ൻ പി​​​ന്ത​​​ള്ളി​​​യ​​​ത്. ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ൽ ഇ​​​തു​​​വ​​​രെ ര​​​ചി​​​ൻ 565 റ​​​ണ്‍സ് നേ​​​ടി. ക​​​ന്നി ലോ​​​ക​​​ക​​​പ്പി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ റ​​​ണ്‍സ് എ​​​ന്ന ഇം​​​ഗ്ലീ​​​ഷ് താ​​​രം ജോ​​​ണി ബെ​​​യ​​​ർ​​​സ്റ്റോ​​​യു​​​ടെ (2019ൽ 532) ​​​റി​​​ക്കാ​​​ർ​​​ഡും ര​​​ചി​​​ൻ തി​​​രു​​​ത്തി.


Source link

Exit mobile version