ഓസ്‌ട്രേലിയന്‍ വ​​​നി​​​താ താ​​​രം മെ​​​ഗ് ലാ​​​ന്നിം​​​ഗ് വി​​​ര​​​മി​​​ച്ചു


സി​​​ഡ്നി: മെ​​​ഗാ​​​സ്റ്റാ​​​ർ എ​​​ന്ന ഓ​​​മ​​​ന​​​പ്പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ വ​​​നി​​​താ ക്രി​​​ക്ക​​​റ്റ് താ​​​രം മെ​​​ഗ് ലാ​​​ന്നിം​​​ഗ് രാ​​​ജ്യാ​​​ന്ത​​​ര വേ​​​ദി​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ചു. തീ​​​ർ​​​ത്തും അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യാ​​​ണു മു​​​പ്പ​​​ത്തൊ​​​ന്നു​​​കാ​​​രി​​​യാ​​​യ ലാ​​​ന്നിം​​​ഗി​​​ന്‍റെ വി​​​ര​​​മി​​​ക്ക​​​ൽ. രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ൽ 8,000ൽ ​​​അ​​​ധി​​​കം റ​​​ണ്‍സ് നേ​​​ടി​​​യ ലാ​​​ന്നിം​​​ഗ്, 13 വ​​​ർ​​​ഷം നീ​​​ണ്ട രാ​​​ജ്യാ​​​ന്ത​​​ര ക​​​രി​​​യ​​​റി​​​നാ​​​ണു വി​​​രാ​​​മ​​​മി​​​ട്ട​​​ത് . ര​​​ണ്ട് ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പും അ​​​ഞ്ച് ട്വ​​​ന്‍റി-20 ലോ​​​ക​​​ക​​​പ്പും ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് ഐ​​​സി​​​സി ലോ​​​ക കി​​​രീ​​​ട നേ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി. 2014 മു​​​ത​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ ക്യാ​​​പ്റ്റ​​​നാ​​​യി​​​രു​​​ന്നു. 21-ാം വ​​​യ​​​സി​​​ൽ ക്യാ​​​പ്റ്റ​​​നാ​​​യ​​​തി​​​ലൂ​​​ടെ ഓ​​​സ്ട്രേ​​​ലി​​​യ​​​യെ ന​​​യി​​​ച്ച (പു​​​രു​​​ഷ-​​​വ​​​നി​​​ത) ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ താ​​​രം എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കി. ലാ​​​ന്നിം​​​ഗി​​​ന്‍റെ ക്യാ​​​പ്റ്റ​​​ൻ​​​സി​​​യി​​​ൽ 179 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ളി​​​ച്ച ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ വ​​​നി​​​താ ടീം 146 ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ജ​​​യി​​​ച്ചു; അ​​​ഞ്ച് ഐ​​​സി​​​സി ട്രോ​​​ഫി​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി. 2014ൽ ​​​ട്വ​​​ന്‍റി-20​​​യി​​​ലും 2015ൽ ​​​ഏ​​​ക​​​ദി​​​ന​​​ത്തി​​​ലും ഐ​​​സി​​​സി​​​യു​​​ടെ മി​​​ക​​​ച്ച വ​​​നി​​​താ താ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 2022ൽ ​​​ഇ​​​ട​​​വേ​​​ള 2022 ഓ​​​ഗ​​​സ്റ്റി​​​ൽ മെ​​​ഗ് ലാ​​​ന്നിം​​​ഗ് ക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്ന് ഇ​​​ട​​​വേ​​​ള​​​യെ​​​ടു​​​ത്തി​​​രു​​​ന്നു. സ്വ​​​കാ​​​ര്യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു ഇ​​​ട​​​വേ​​​ള​​​യ്ക്കു കാ​​​ര​​​ണം. ആ ​​​സ​​​മ​​​യം താ​​​ര​​​പ്പകിട്ടു​​​ക​​​ൾ അ​​​ഴി​​​ച്ചു​​​വ​​​ച്ച്‌ ലാ​​​ന്നിം​​​ഗ് ഒ​രു ക​ഫേ​യി​ലെ ജോ​ലി​ക്കാ​രി​യാ​യി. നി​​​ര​​​വ​​​ധി യാ​​​ത്ര​​​ക​​​ൾ ചെയ്തു. ക​​​ളി​​​ക്ക​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​ട​​​വേ​​​ള​​​യെ​​​ടു​​​ത്ത് ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ​​​മ​​​യം ചെ​​ല​​​വ​​​ഴി​​​ച്ച​​​തി​​​ന് ഏ​​​വ​​​രും ലാ​​​ന്നിം​​​ഗി​​​നെ പ്ര​​​ശം​​​സി​​​ച്ചു. 2023 ജ​​​നു​​​വ​​​രി​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രാ​​​യ പ​​​ര​​​ന്പ​​​ര​​​യി​​​ലൂ​​​ടെ​​​ താ​രം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി.ട്വ​​​ന്‍റി-20​​​യി​​​ൽ ആ​​​റ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​രു അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി ഉ​​​ൾ​​​പ്പെ​​​ടെ 345 റ​​​ണ്‍സ് നേ​​​ടി. മെ​​​ഗാ​​​സ്റ്റാ​​​ർ

ഏ​​​ക​​​ദി​​​ന​​​ത്തി​​​ൽ 103 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 15 സെ​​​ഞ്ചു​​​റി​​​യും 21 അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​യും ഉ​​​ൾ​​​പ്പെ​​​ടെ 4602 റ​​​ണ്‍സും 132 ടെ​​​സ്റ്റി​​​ൽ​​​നി​​​ന്ന് ര​​​ണ്ട് സെ​​​ഞ്ചു​​​റി​​​യും 15 അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​യും ഉ​​​ൾ​​​പ്പെ​​​ടെ 3405 റ​​​ണ്‍സും സ്വ​​​ന്ത​​​മാ​​​ക്കി. വ​​​നി​​​താ ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സെ​​​ഞ്ചു​​​റി​​​യു​​​ള്ള താ​​​ര​​​മാ​​​ണ് ലാ​​​ന്നിം​​​ഗ്. രാജ്യാന്തര കരിയറില്‍ ആ​​​കെ 241 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് നേ​​​ടി​​​യ​​​ത് 8352 റ​​​ണ്‍സ്. ഇ​​​തി​​​ൽ 17 സെ​​​ഞ്ചു​​​റി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 2015, 2019, 2022 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ ആ​​​ഷ​​​സ് പ​​​ര​​​ന്പ​​​ര സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​പ്പോ​​​ഴും ലാ​​​ന്നിം​​​ഗാ​​​യി​​​രു​​​ന്നു ക്യാ​​​പ്റ്റ​​​ൻ. മി​​​ന്നും റി​​​ക്കാ​​​ർ​​​ഡ് 1. ക്യാ​​​പ്റ്റ​​​നായി പു​​​രു​​​ഷ-​​​വ​​​നി​​​താ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഐ​​​സി​​​സി കി​​​രീ​​​ടം, അ​​​ഞ്ച്. റി​​​ക്കി പോ​​​ണ്ടിം​​​ഗാ​​​ണ് (4) ര​​​ണ്ടാ​​​മ​​​ത്. 2. രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ജ​​​യം (പു​​​രു​​​ഷ-​​​വ​​​നി​​​താ വി​​​ഭാ​​​ഗം) നേ​​​ടി​​​യ ക്യാ​​​പ്റ്റ​​​ൻ. 26 തു​​​ട​​​ർ​​​ജ​​​യം ലാ​​​ന്നിം​​​ഗി​​​ന്‍റെ കീ​​​ഴി​​​ൽ ഓ​​​സീ​​​സ് വ​​​നി​​​താ ടീം ​​​സ്വ​​​ന്ത​​​മാ​​​ക്കി. 3. ചു​​​രു​​​ങ്ങി​​​യ​​​ത് 70 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ക്യാ​​​പ്റ്റ​​​നാ​​​യ പു​​​രു​​​ഷ-​​​വ​​​നി​​​താ താ​​​ര​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​ജ​​​യ ശ​​​ത​​​മാ​​​നം, ഏ​​​ക​​​ദി​​​ന​​​ത്തി​​​ൽ 88.46ഉം ​​​ട്വ​​​ന്‍റി-20​​​യി​​​ൽ 76ഉം. 4. രാ​​​ജ്യാ​​​ന്ത​​​ര ക്രി​​​ക്ക​​​റ്റി​​​ൽ സെ​​​ഞ്ചു​​​റി നേ​​​ടു​​​ന്ന ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ താ​​​രം. 18 വ​​​ർ​​​ഷ​​​വും 288 ദി​​​വ​​​സ​​​വും പ്രാ​​​യ​​​മു​​​ള്ള​​​പ്പോ​​​ൾ സെ​​​ഞ്ചു​​​റി നേ​​​ടി.


Source link

Exit mobile version