ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റ് സ്വർണം നേടി ചക്കിട്ടപാറക്കാരൻ പീറ്റർ


രാ​​ജ​​ൻ വ​​ർ​​ക്കി പേ​​രാ​​മ്പ്ര : ച​​ക്കി​​ട്ട​​പാ​​റ​​യി​​ലെ ക​​രി​​മ്പ​​ന​​ക്കു​​ഴി കെ.​​എം. പീ​​റ്റ​​റി​​നു വ​​യ​​സ് 72. ഫി​​ലി​​പ്പീ​​ൻ​​സി​​ൽ ന​​ട​​ക്കു​​ന്ന എ​​ഷ്യ​​ൻ മാ​​സ്റ്റേ​​ഴ്സ് മീ​​റ്റി​​ൽ അ​​ഞ്ചു കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്കു വേ​​ണ്ടി ട്രാ​​ക്കി​​ലി​​റ​​ങ്ങി​​യ പീ​​റ്റ​​ർ നേ​​ടി​​യ​​ത് സ്വ​​ർ​​ണം. പ​​ത്തി​​നു ന​​ട​​ക്കു​​ന്ന അ​​ഞ്ച് കി​​ലോ മീ​​റ്റ​​ർഓ​​ട്ട​​ത്തി​​ലും ശു​​ഭ പ്ര​​തീ​​ക്ഷ. ക​​ർ​​ഷ​​ക​​കു​​ടും​​ബ​​ത്തി​​ൽ ജ​​നി​​ച്ച് ബാ​​ങ്ക് ജീ​​വ​​ന​​ക്കാ​​ര​​നാ​​യി വി​​ര​​മി​​ച്ച പീ​​റ്റ​​ർ വി​​ശ്ര​​മ​​ജീ​​വി​​ത​​ത്തി​​നു വ​​ഴി കൊ​​ടു​​ത്തി​​ല്ല. മ​​ന​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന കാ​​യി​​ക താ​​ത്പ​​ര്യം പ​​തു​​ക്കെ പു​​റ​​ത്തെ​​ടു​​ത്തു. മ​​ക്ക​​ളാ​​യ സ്റ്റെ​​ഫി​​യെ​​യും നി​​തി​​നെ​​യും പ​​രി​​ശീ​​ല​​നം ന​​ൽ​​കി ജേ​​താ​​ക്ക​​ളാ​​ക്കി. പി​​ന്നീ​​ട് ച​​ക്കി​​ട്ട​​പാ​​റ മൈ​​താ​​നി​​യി​​ൽ നാ​​ട്ടി​​ലെ കു​​ട്ടി​​ക​​ൾ​​ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കിത്തുട​​ങ്ങി. കാ​​യി​​ക പ​​രി​​ശീ​​ല​​നം അ​​ദ്ദേ​​ഹം ക​​ലാ​​ല​​യ​​ത്തി​​ൽ പോ​​യി പ​​ഠി​​ച്ചി​​ട്ടി​​ല്ല. ക​​ണ്ടും കേ​​ട്ടും അ​​റി​​ഞ്ഞ കാ​​ര്യ​​ങ്ങ​​ൾ കു​​ട്ടി​​ക​​ൾ​​ക്കു ന​​ൽ​​കി​​യ​​പ്പോ​​ൾ അ​​വ​​രി​​ൽ പ​​ല​​രും സം​​സ്ഥാ​​ന ദേ​​ശീ​​യ അ​​ന്ത​​ർ​​ദേ​​ശീ​​യ ജേ​​താ​​ക്ക​​ളാ​​യി. ജി​​ൻ​​സ​​ൺ ജോ​​ൺ​​സ​​നി​​ലൂ​​ടെ ശി​​ഷ്യ​​ഗ​​ണ​​ത്തി​​ൽ ഒ​​ളിം​​പ്യ​​നു​​മു​​ണ്ടാ​​യി.

ചി​​ട്ട​​യാ​​യ പ​​രി​​ശീ​​ല​​നം കു​​ട്ടി​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന​​തി​​നി​​ട​​യി​​ലും സ്വ​​ന്തം ഇ​​ന​​ങ്ങ​​ളി​​ലെ പ​​രി​​ശീ​​ല​​ന​​വും തു​​ട​​ർ​​ന്നു കൊ​​ണ്ടി​​രു​​ന്നു. ദി​​ന​​വും കി​​ലോ​​മീ​​റ്റ​​റു​​ക​​ളോ​​ളം ഓ​​ടി​​യും ന​​ട​​ന്നു​​മാ​​യി​​രു​​ന്നു പ​​രി​​ശീ​​ല​​നം. അ​​താ​​ണ് ഫി​​ലി​​പ്പീ​​ൻ​​സി​​ലെ വി​​ജ​​യ​​ത്തി​​നു കാ​​ര​​ണ​​വും. സ്റ്റേ​​റ്റ് നാ​​ഷ​​ണ​​ൽ മാ​​സ്റ്റേ​​ഴ്സ് മീ​​റ്റി​​ലും ഒ​​ന്നാ​​മ​​നാ​​യി​​രു​​ന്നു. ച​​ക്കി​​ട്ട​​പാ​​റ ഗ്രാ​​മീ​​ണ സ്പോ​​ർ​​ട്സ് അ​​ക്കാ​​ഡ​​മി കോ​​ച്ചാ​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ കു​​ള​​ത്തു​​വ​​യ​​ൽ ജോ​​ർ​​ജി​​യ​​ൻ അ​​ക്കാ​​ഡ​​മി​​യു​​ടെ മു​​ഖ്യ കോ​​ച്ചാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ളും അം​​ഗീ​​കാ​​ര​​ങ്ങ​​ളും തേ​​ടി​​യെ​​ത്തു​​മ്പോ​​ഴും വി​​ന​​യ​​മാ​​ണു പീ​​റ്റ​​റി​​ന്‍റെ മു​​ഖ​​മു​​ദ്ര. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മി​​ന്നും വി​​ജ​​യ​​ത്തി​​ൽ ശി​​ഷ്യ ഗ​​ണ​​ങ്ങ​​ളും നാ​​ടും ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ്. ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഓ​​ട്ട മ​​ത്സ​​ര​​ത്തി​​ലും സ്വ​​ർ​​ണ​​ത്തി​​ൽ കു​​റ​​ഞ്ഞ​​തൊ​​ന്നും ആ​​രും പ്ര​​തീ​​ക്ഷി​​ക്കു​​ന്നി​​ല്ല. ഭാ​​ര്യ ഏ​​ലി​​ക്കു​​ട്ടി ടീ​​ച്ച​​റി​​ന്‍റെ പ്രാ​​ർ​​ഥ​​ന​​യും പി​​ന്തു​​ണ​​യു​​മാ​​ണു കെ.​​എം. പീ​​റ്റ​​റി​​ന്‍റെ വി​​ജ​​യ മ​​ന്ത്രം.


Source link

Exit mobile version