SPORTS
തിരുവനന്തപുരം ക്വാർട്ടറിൽ

ആലപ്പുഴ: 67-ാമത് സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പുരുഷ വിഭാഗം നിലവിലെ ചാന്പ്യന്മാരായ തിരുവനന്തപുരം ക്വാർട്ടറിൽ. മലപ്പുറത്തിനെതിരേ വാക്കോവറിലൂടെയാണ് തിരുവനന്തപുരം ക്വാർട്ടർ ഉറപ്പിച്ചത്.
മറ്റ് മത്സരങ്ങളിൽ കണ്ണൂർ 66-65ന് തൃശൂരിനെയും കോട്ടയം 63-17ന് കാസർഗോഡിനെയും കൊല്ലം 70-33ന് വയനാടിനെയും തോൽപ്പിച്ചു.
Source link