കോയന്പത്തൂർ: 38-ാമത് ദേശീയ ജൂണിയർ അത് ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം കേരളത്തിന് രണ്ട് സ്വർണവും രണ്ട് വെള്ളിയും. രണ്ടാംദിനം റിക്കാർഡ് സ്വർണം ഉൾപ്പെടെ നാല് മെഡൽ അക്കൗണ്ടിലെത്തി. ആണ്‍കുട്ടികളുടെ അണ്ടർ 20 വിഭാഗം 100 മീറ്ററിൽ കേരളത്തിന്റെ സി.വി. അനുരാഗ് റിക്കാർഡോടെ സ്വർണത്തിൽ മുത്തംവച്ചു. 2019ൽ ലൗപ്രീത് സിംഗ് കുറിച്ച 10.60 സെക്കൻഡ് എന്ന റിക്കാർഡ് 10.50 ആക്കി അനുരാഗ് തിരുത്തി. അണ്ടർ 20 വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്ററിൽ കേരളത്തിനായി വി. നേഹ വെള്ളി സ്വന്തമാക്കി. 11.78 സെക്കൻഡിൽ നേഹ ഫിനിഷിംഗ് ലൈൻ കടന്നു.
അണ്ടർ 20 ആണ്‍കുട്ടികളുടെ 10 കിലോമീറ്റർ റേസ് വാക്കിംഗിലൂടെയായിരുന്നു കേരളത്തിന്റെ അക്കൗണ്ടിൽ ഇന്നലെ ആദ്യ സ്വർണം എത്തിയത്. ബിലിൻ ജോർജ് ആന്‍േറാ 42:45.25 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി സ്വർണം കഴുത്തിലണിഞ്ഞു. പെണ്‍കുട്ടികളുടെ അണ്ടർ 18 ഷോട്ട്പുട്ടിൽ കേരളത്തിന്റെ വി.എസ്. അനുപ്രിയ വെള്ളി നേടി.16.70 മീറ്റർ അനുപ്രിയ ഷോട്ട് പായിച്ചു.
Source link