LATEST NEWS
കേരളീയം 2024ന്റെ സംഘാടക സമിതി രൂപീകരിച്ചു; മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

കേരളീയം 2024 ന്റെ സംഘാടക സമിതി രൂപീകരിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാരം നല്‍കി. ചീഫ് സെക്രട്ടറിയാണ് സമിതിയുടെ ചെയര്‍മാന്‍. കെഎസ്‌ഐഡിസി എംഡിയാണ് കണ്‍വീനര്‍.
കേരളീയം നാട് പൂർണമായി നെഞ്ചേറ്റി. നമ്മുടെ നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇതിലൂടെ കാണാൻ കഴിയുന്നത്. ഈ ഒരുമയും ഐക്യവും തുടർന്നും ഉണ്ടാകണം. കേരളത്തിന്റെ പലഭാഗത്തുമുള്ളവർ കേരളീയത്തിൽ പങ്കെടുക്കാനെത്തി. ദേശീയ, അന്താരാഷ്ട്രതലത്തിൽ എണ്ണപ്പെടുന്ന മഹോത്സവമായി കേരളീയം മാറാൻ പോവുകയാണന്നും മുഖ്യമന്ത്രി പറഞ്ഞു.
Source link