Site icon onlinekeralanews.com

നിറത്തിന്റെ പേരിൽ സൗന്ദര്യ മത്സരത്തിൽ നിന്ന് ഒഴിവാക്കി, ഇന്ന് അന്താരാഷ്ട്ര ഫാഷൻ റാമ്പുകളിലെ സൂപ്പർ മോഡൽ


കൊല്ലം: ദുബായിൽ നടന്ന അന്താരാഷ്ട്ര ഫാഷൻ ഷോയിൽ പ്രശസ്ത ബ്രാൻഡിനെ പ്രതിനിധീകരിച്ച് ലോക പ്രശസ്ത മോഡലുകൾക്കൊപ്പം അമിത അന്ന സാബു എന്ന 25കാരി റാംപിൽ തിളങ്ങുമ്പോഴും ലക്ഷ്യം ഒന്നുമാത്രം, ലോക സുന്ദരിപ്പട്ടം.ജയ്പൂരിൽ ‘മിസ് യൂണിവേഴ്സ് ഒഫ് കേരള’ കിരീടം ചൂടിയതിന് പിന്നാലെയുള്ള ഈ അന്താരാഷ്ട്ര അംഗീകാരം ലോക സുന്ദരിപ്പട്ടത്തിലേക്കുള്ള അമിതയുടെ ചുവടുവയ്പുകളെ കൂടുതൽ ദൃഢമാക്കുന്നു. വിമാനത്താവളങ്ങൾ താത്കാലികമായി അടഞ്ഞതോടെ ദുബായിൽ നിന്ന് മടങ്ങാനാകാതെ കുടുങ്ങിയെങ്കിലും പരസ്യചിത്രങ്ങൾക്ക് മോഡലായി ആഘോഷമാക്കുകയാണ് അമിത.കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് മോഡലിംഗ്. എന്നാൽ കറുപ്പിന്റെ പേരിൽ പലരും കളിയാക്കി, സ്വന്തം സ്വപ്നങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നവരുടെ എണ്ണവും കൂടി. എങ്കിലും അമിതയുടെ ലക്ഷ്യം സ്വന്തം സ്വപ്നം തന്നെ.


Source link

Exit mobile version