SPORTS
കോഴിക്കോട്, കോട്ടയം ചാമ്പ്യന്‍
പുളിങ്കുന്ന്: ആലപ്പുഴ പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച്എസ്എസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന 37-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടും കോട്ടയവും ചാമ്പ്യന്മാര്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം 74-67ന് തൃശൂരിനെ കീഴടക്കി കിരീടം സ്വന്തമാക്കി. വനിതാ വിഭാഗം ഫൈനലില്‍ കോഴിക്കോട് 55-44ന് തൃശൂരിനെ മറികടന്നു. മികച്ച കളിക്കാരായി തൃശൂരിന്റെ നിയുക്ത് സലീലും ദിയ മരിയയും തെരഞ്ഞെടുക്കപ്പെട്ടു.
Source link