LATEST NEWS
കേരളീയം 2023ന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം
ഒരാഴ്ചക്കാലം അനന്തപുരിയെ ഉത്സവലഹരിയില്‍ ആറാടിച്ച കേരളീയം ഒന്നാം പതിപ്പിന് തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ സമാപനം. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേരളീയം വന്‍വിജയമാക്കിയത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയം രണ്ടാം പതിപ്പിനായുള്ള സമിതിയെയും മുഖ്യമന്ത്രി വേദിയില്‍ പ്രഖ്യാപിച്ചു.
ഇപ്പോള്‍ നാം വിതച്ചതേ ഉള്ളു. വരും നാളുകളില്‍ കൊയ്തെടുക്കുമെന്ന് മന്ത്രി കെ രാജന് പറഞ്ഞു. അടുത്ത കേരളീയങ്ങളില്‍ ലോകം കേരളത്തിലേക്ക് വരുമെന്നും മന്ത്രി കെ രാജന് കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളീയം ബഹിഷ്കരിച്ചവരെ കേരളം ബഹിഷ്കരിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
Source link