വി​ഷ​മ​മി​ല്ല: ഷ​​ക്കീ​​ബ്


എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സി​​നെ ടൈം​​ഡ് ഔ​​ട്ടി​​ലൂ​​ടെ പു​​റ​​ത്താ​​ക്കി​​യ​​തി​​ല്‍ വി​​ഷ​​മ​​മൊ​​ന്നു​​മി​​ല്ലെ​​ന്ന് ബം​​ഗ്ലാ​ദേ​ശ് നാ​​യ​​ക​​ന്‍ ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ. ‘അ​​ണ്ട​​ര്‍ 19ന്‍റെ ​​കാ​​ലം മു​​ത​​ല്‍ ഞാ​​ന്‍ എ​​യ്ഞ്ച​​ലോ​​യ്ക്കെ​​തി​​രാ​​യി ക​​ളി​​ക്കു​​ന്ന​​താ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന് സം​​ഭ​​വി​​ച്ച കാ​​ര്യം ദൗ​​ര്‍​ഭാ​​ഗ്യ​​ക​​ര​​മാ​​ണ്. എ​​ന്നാ​​ല്‍, നി​​യ​​മം നി​​യ​​മ​​മാ​​ണ്’ – ഷ​​ക്കീ​​ബ് പ​​റ​​ഞ്ഞു. ‘സ​​ഹ​​താ​​ര​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​ണ് ടൈം​​ഡ് ഔ​​ട്ടി​​നെ​​ക്കു​​റി​​ച്ച് എ​​ന്നെ ഓ​​ര്‍​മി​​പ്പി​​ച്ച​​ത്. ഇ​​ക്കാ​​ര്യം ഞാ​​ന്‍ അ​​മ്പ​​യ​​ര്‍​മാ​​രോ​​ട് സം​​സാ​​രി​​ച്ചു. അ​​തി​​നു​​ശേ​​ഷ​​മാ​​ണ് അ​​പ്പീ​​ല്‍ ചെ​​യ്ത​​ത​​ത്. അ​​മ്പ​​യ​​ര്‍​മാ​​ര്‍ അ​​പ്പീ​​ലി​​ല്‍ ഉ​​റ​​ച്ചു നി​​ല്‍​ക്കു​​ന്നോ അ​​തോ മാ​​ത്യൂ​​സി​​നെ തി​​രി​​ച്ചു​​വി​​ളി​​ക്ക​​ണോ എ​​ന്ന് എ​​ന്നോ​​ട് ചോ​​ദി​​ച്ചി​​രു​​ന്നു. നി​​മ​​യ​​പ്ര​​കാ​​രം ഔ​​ട്ടാ​​ണെ​​ങ്കി​​ല്‍ ഔ​​ട്ട് ത​​ന്നെ​​യാ​​ണ്. ഞാ​​ന്‍ തി​​രി​​ച്ചു​​വി​​ളി​​ക്കി​​ല്ലെ​​ന്ന് ഉ​​റ​​പ്പി​​ച്ചു പ​​റ​​ഞ്ഞു’- ഷക്കീബ് കൂട്ടിച്ചേർത്തു.

പ​രി​ക്കേറ്റ് പു​​റ​​ത്ത് ബം​​ഗ്ലാ​​ദേ​​ശ് ക്രി​ക്ക​റ്റ് ടീം ക്യാ​​പ്റ്റ​​ന്‍ ഷ​​ക്കീ​​ബ് അ​​ല്‍ ഹ​​സ​​ന്‍ ഐ​സി​സി 2023 ഏ​ക​ദി​ന ലോ​​ക​​ക​​പ്പി​​ലെ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ലു​​ണ്ടാ​​കി​​ല്ല. 11ന് ​​പൂ​​ന​​യി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ​​യാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ല്‍ ബാ​​റ്റിം​​ഗി​​നി​​ടെ ഇ​​ട​​തു ചൂ​​ണ്ടു​​വി​​ര​​ലി​ല്‍ പ​​ന്തു കൊ​​ണ്ടു പൊ​​ട്ട​ലു​ണ്ടാ​യ​താ​ണ് പു​റ​ത്താ​ക​ലി​നു കാ​ര​ണം.


Source link

Exit mobile version