വിഷമമില്ല: ഷക്കീബ്
എയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കിയതില്‍ വിഷമമൊന്നുമില്ലെന്ന് ബംഗ്ലാദേശ് നായകന് ഷക്കീബ് അൽ ഹസൻ. ‘അണ്ടര്‍ 19ന്റെ കാലം മുതല്‍ ഞാന്‍ എയ്ഞ്ചലോയ്ക്കെതിരായി കളിക്കുന്നതാണ്. അദ്ദേഹത്തിന് സംഭവിച്ച കാര്യം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍, നിയമം നിയമമാണ്’ – ഷക്കീബ് പറഞ്ഞു. ‘സഹതാരങ്ങളിലൊരാളാണ് ടൈംഡ് ഔട്ടിനെക്കുറിച്ച് എന്നെ ഓര്‍മിപ്പിച്ചത്. ഇക്കാര്യം ഞാന്‍ അമ്പയര്‍മാരോട് സംസാരിച്ചു. അതിനുശേഷമാണ് അപ്പീല്‍ ചെയ്തതത്. അമ്പയര്‍മാര്‍ അപ്പീലില്‍ ഉറച്ചു നില്ക്കുന്നോ അതോ മാത്യൂസിനെ തിരിച്ചുവിളിക്കണോ എന്ന് എന്നോട് ചോദിച്ചിരുന്നു. നിമയപ്രകാരം ഔട്ടാണെങ്കില്‍ ഔട്ട് തന്നെയാണ്. ഞാന്‍ തിരിച്ചുവിളിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു’- ഷക്കീബ് കൂട്ടിച്ചേർത്തു.
പരിക്കേറ്റ് പുറത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന് ഐസിസി 2023 ഏകദിന ലോകകപ്പിലെ ശേഷിക്കുന്ന മത്സരത്തിലുണ്ടാകില്ല. 11ന് പൂനയില്‍ ഓസ്ട്രേലിയയ്ക്കെതിരേയാണ് ബംഗ്ലാദേശിന്റെ അവസാന മത്സരം. ശ്രീലങ്കയ്ക്കെതിരേയുള്ള മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു ചൂണ്ടുവിരലില്‍ പന്തു കൊണ്ടു പൊട്ടലുണ്ടായതാണ് പുറത്താകലിനു കാരണം.
Source link