SPORTS

ക്രി​​ക്ക​​റ്റി​​ല്‍ ഔ​​ട്ടി​​നു​​ള്ള 10 ക​​ല്‍​പ്പ​​ന​​ക​​ള്‍


നി​​ല​​വി​​ല്‍ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ല്‍ ഏ​​റ്റ​​വും ച​​ര്‍​ച്ച ചെ​​യ്യ​​പ്പെ​​ടു​​ന്ന വി​​ഷ​​യം ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നി​​ടെ ശ്രീ​​ല​​ങ്ക​​യു​​ടെ എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സ് ടൈം​​ഡ് ഔ​​ട്ട് ആ​​യ​​താ​​ണ്. ടൈം​​ഡ് ഔ​​ട്ടി​​ലൂ​​ടെ ഒ​​രു ബാ​​റ്റ​​ര്‍ രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ല്‍ പു​​റ​​ത്താ​​കു​​ന്ന​​ത് ആ​​ദ്യ​​മാ​​ണെ​​ന്ന​​താ​​ണ് ചൂ​​ടേ​​റി​​യ ച​​ര്‍​ച്ച​​ക​​ള്‍​ക്കു തി​​രി​​കൊ​​ളു​​ത്താ​​ന്‍ കാ​​ര​​ണം. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍ ക്രീ​​സി​​ലെ​​ത്തി ര​​ണ്ട് മി​​നി​​റ്റി​​നു​​ള്ളി​​ല്‍ പ​​ന്ത് നേ​​രി​​ടാ​​ന്‍ ത​​യാ​​റാ​​കാ​​തി​​രു​​ന്ന​​താ​​ണ് മാ​​ത്യൂ​​സി​​ന്‍റെ ടൈം​​ഡ് ഔ​​ട്ടി​​നു കാ​​ര​​ണം. ക്രി​​ക്ക​​റ്റ് നി​​യ​​മ​​ത്തി​​ല്‍ അ​​നു​​ശാ​​സി​​ക്കു​​ന്ന ന്യാ​​യ​​മാ​​യ വി​​ധി​​യാ​​യി​​രു​​ന്നു അ​​ത്. ഹെ​​ല്‍​മ​​റ്റി​​ന്‍റെ സ്ട്രാ​​പ്പ് മു​​റു​​കു​​ന്നി​​ല്ലാ​​യി​​രു​​ന്നു എ​​ന്ന​​തി​​നാ​​ല്‍ പു​​തി​​യ ഹെ​​ല്‍​മ​​റ്റി​​നാ​​യി കാ​​ത്തി​​രു​​ന്ന​​താ​​ണ് മാ​​ത്യൂ​​സി​​ന്‍റെ പു​​റ​​ത്താ​​ക​​ലി​​നു വ​​ഴി​​തെ​​ളി​​ച്ച​​ത്. ക്രി​​ക്ക​​റ്റി​​ല്‍ എ​​ങ്ങ​​നെ​​യെ​​ല്ലാം ഒ​​രു ബാ​​റ്റ​​റി​​നെ പു​​റ​​ത്താ​​ക്കാം. 10 വ്യ​​ത്യ​​സ്ത രീ​​തി​​യി​​ല്‍ ബാ​​റ്റ​​റി​​നെ പു​​റ​​ത്താ​​ക്കാ​​നു​​ള്ള നി​​യ​​മം ക്രി​​ക്ക​​റ്റി​​ല്‍ ഉ​​ണ്ടെ​​ന്ന​​താ​​ണ് യാ​​ഥാ​​ര്‍​ഥ്യം. ഒ​​ന്നു മു​​ത​​ല്‍ ആ​​റ് വ​​രെ ക്രി​​ക്ക​​റ്റി​​ല്‍ ബാ​​റ്റ​​റെ സാ​​ധാ​​ര​​ണ​​യാ​​യി പു​​റ​​ത്താ​​ക്കാ​​റു​​ള്ള​​ത് ആ​​റ് വ്യ​​ത്യ​​സ്ത രീ​​തി​​യി​​ലാ​​ണ്. ബൗ​​ള്‍​ഡ്, ലെ​​ഗ് ബി​​ഫോ​​ര്‍ ദ ​​വി​​ക്ക​​റ്റ് (എ​​ല്‍​ബി​​ഡ​​ബ്ല്യു), ക്യാ​​ച്ച്, റ​​ണ്ണൗ​​ട്ട്, സ്റ്റം​​പ്ഡ്, ഹി​​റ്റ് വി​​ക്ക​​റ്റ് എ​​ന്നി​​ങ്ങ​​നെ ആ​​റ് ത​​ര​​ത്തി​​ലു​​ള്ള പു​​റ​​ത്താ​​ക​​ലു​​ക​​ള്‍ സ​​ര്‍​വ​​സാ​​ധാ​​ര​​ണം. 7. ഫീ​​ല്‍​ഡ് ത​​ട​​സ​​പ്പെ​​ടു​​ത്ത​​ല്‍ റ​​ണ്ണൗ​​ട്ട്, ക്യാ​​ച്ച് എ​​ന്നി​​ങ്ങ​​നെ ഔ​​ട്ടാ​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യ്ക്കി​​ടെ ഫീ​​ല്‍​ഡ​​റെ മ​​നഃ​​പൂ​​ര്‍​വം ബാ​​റ്റ​​ര്‍ ത​​ട​​സം സൃ​​ഷ്ടി​​ച്ചാ​​ല്‍ ഔ​​ട്ട് വി​​ധി​​ക്കാ​​നു​​ള്ള നി​​യ​​മം ഉ​​ണ്ട്. 2006ല്‍ ​​പാ​​ക്കി​​സ്ഥാ​​ന്‍ ക്യാ​​പ്റ്റ​​ന്‍ ഇ​​ന്‍​സ​​മാം ഉ​​ള്‍ ഹ​​ഖ് ഇ​​ന്ത്യ​​ന്‍ താ​​രം സു​​രേ​​ഷ് റെ​​യ്‌​​ന​​യു​​ടെ ത്രോ ​​മ​​ന​​പ്പൂ​​ര്‍​വം ബ്ലോ​​ക്ക് ചെ​​യ്തു. ഫീ​​ല്‍​ഡ് ത​​ട​​സ​​പ്പെ​​ടു​​ത്ത​​ല്‍ നി​​യ​​മ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ഇ​​ന്‍​സ​​മാം അ​​ന്ന് ഔ​​ട്ടാ​​യി. വി​​ക്ക​​റ്റ് സം​​ര​​ക്ഷി​​ക്കാ​​നാ​​യി മ​​നഃപ്പൂര്‍​വം കൈ ​​ഉ​​പ​​യോ​​ഗി​​ച്ച് പ​​ന്ത് ത​​ട​​യു​​ന്ന​​തും 2017 മു​​ത​​ല്‍ ഫീ​​ല്‍​ഡ് ത​​ട​​സ​​പ്പെ​​ടു​​ത്ത​​ല്‍ നി​​യ​​മ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ലാ​​ണ്.

8. ഡ​​ബി​​ള്‍ ഹി​​റ്റ് ബാ​​റ്റ​​ര്‍ ഒ​​രു പ​​ന്ത് മ​​നഃ​​പ്പൂ​​ര്‍​വം ര​​ണ്ടു ത​​വ​​ണ അ​​ടി​​ച്ചാ​​ല്‍ അ​​ത് ഔ​​ട്ടാ​​യി പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ടും. പ​​ന്ത് ഫീ​​ല്‍​ഡ​​റു​​ടെ അ​​ടു​​ത്തേ​​ക്ക് എ​​ത്തു​​ന്ന​​തി​​നി​​ടെ ര​​ണ്ട് ത​​വ​​ണ അ​​ടി​​ച്ചാ​​ലാ​​ണ് ഔ​​ട്ടാ​​കു​​ക. എ​​ന്നാ​​ല്‍, പ​​ന്ത് ബാ​​റ്റി​​ല്‍ കൊ​​ണ്ട​​ശേ​​ഷം വി​​ക്ക​​റ്റി​​ലേ​​ക്ക് ഉ​​രു​​ണ്ട് നീ​​ങ്ങു​​ക​​യാ​​ണെ​​ങ്കി​​ല്‍ ബാ​​റ്റു​​കൊ​​ണ്ടോ ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ള്‍​കൊ​​ണ്ടോ ര​​ണ്ടാ​​മ​​തും ത​​ട്ടാം. വി​​ക്ക​​റ്റ് സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​മാ​​ത്ര​​മാ​​യി​​രി​​ക്ക​​ണം അ​​തെ​​ന്നു​​മാ​​ത്രം. 9. ടൈം​​ഡ് ഔ​​ട്ട് ഒ​​രു ടീ​​മി​​ന്‍റെ വി​​ക്ക​​റ്റ് വീ​​ണാ​​ല്‍, എം​​സി​​സി നി​​യ​​മം അ​​നു​​സ​​രി​​ച്ച് അ​​ടു​​ത്ത ബാ​​റ്റ​​ര്‍ ര​​ണ്ട് മി​​നി​​റ്റിനുള്ളിൽ ക്രീ​​സി​​ലെ​​ത്തി അ​​ടു​​ത്ത പ​​ന്ത് നേ​​രി​​ടാ​​ന്‍ ത​​യാ​​റാ​​ക​​ണം. ഈ ​​സ​​മ​​യ​​ത്തി​​നു​​ള്ളി​​ല്‍ ബാ​​റ്റ​​ര്‍ റെ​​ഡി ആ​​യി​​ട്ടി​​ല്ലെ​​ങ്കി​​ല്‍ ടൈം​​ഡ് ഔ​​ട്ടാകും. 10. മ​​ങ്കാ​​ദിം​​ഗ് ബൗ​​ള​​ര്‍ പ​​ന്ത് എ​​റി​​യു​​ന്ന​​തി​​നു മു​​മ്പ് നോ​​ണ്‍ സ്‌​​ട്രൈ​​ക്ക​​ര്‍ എ​​ന്‍​ഡി​​ലു​​ള്ള ബാ​​റ്റ​​ര്‍ ക്രീ​​സ് വി​​ട്ടു​​പോ​​ക​​രു​​ത് എ​​ന്ന​​താ​​ണ് ക്രി​​ക്ക​​റ്റ് നി​​യ​​മം. അ​​ങ്ങ​​നെ ക്രീ​​സ് വി​​ടു​​ന്ന ബാ​​റ്റ​​റെ, ബൗ​​ളിം​​ഗ് ആ​​ക്‌ഷ​​ന്‍ പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തി​​നു മു​​മ്പ് ബൗ​​ള​​ര്‍​ക്ക് ഔ​​ട്ടാ​​ക്കാം. 1947ല്‍ ​​ഇ​​ത്ത​​ര​​ത്തി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ ബി​​ല്‍ ബ്രൗ​​ണി​​നെ ഇ​​ന്ത്യ​​യു​​ടെ വി​​നു മ​​ങ്കാ​​ദ് ഔ​​ട്ടാ​​ക്കി. അ​​തി​​നു​​ശേ​​ഷം മ​​ങ്കാ​​ദിം​​ഗ് എ​​ന്നാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പു​​റ​​ത്താ​​ക​​ല്‍ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്.


Source link

Related Articles

Back to top button