LATEST NEWS
‘ബിഗ് സല്യൂട്ട്,റിയൽ ഹീറോസ്’; രാത്രി ഒരു മണിക്ക് ശുചീകരണത്തൊഴിലാളികളെ കാണാനെത്തി മന്ത്രി എം ബി രാജേഷ്
രാത്രി ഒരു മണിക്ക് ശുചീകരണത്തൊഴിലാളികളെ കാണാനെത്തി മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം കനകക്കുന്നിന് സമീപം ആണ് മന്ത്രി തൊഴിലാളികളെ കാണാൻ എത്തിയത്. കേരളീയത്തിന്റെ ഭാഗമായി പരിപാടികൾ കഴിഞ്ഞ് കാണികൾ തിരികെ പോയതിനു ശേഷമാണു രാത്രി നഗരം വൃത്തിയാക്കിയാക്കുന്നത്. ബിഗ് സല്യൂട്ട്,റിയൽ ഹീറോസ് എന്നാണ് മന്ത്രി ഫേസ്ബുക്കിൽ വീഡിയോ ഉൾപ്പടെ പങ്കുവെച്ചത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇവരുമായി ഫോട്ടോയും പങ്കുവെച്ചു.
മുൻപ് മേയർ ആര്യ രാജേന്ദ്രനും രാത്രിയിൽ ശുചീകരണ തൊഴിലാളികളെ കാണാൻ എത്തിയിരുന്നു.
Source link